എയർ ഇന്ത്യ എക്സ്പ്രസ് വൈകി; മുടങ്ങിയത് രണ്ട് വിവാഹ നിശ്ചയങ്ങൾ

യാത്രക്കാരെ അനിശ്ചിതമാക്കിക്കൊണ്ട് എയർ ഇന്ത്യ വിമാനം വീണ്ടും വൈകി. ദുബായിൽ നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എഎക്സ് 544 വിമാനമാണ് വൈകി പുറപ്പെട്ടത് .ശനിയാഴ്ച രാത്രി 8.45ന് പുറപ്പെടേണ്ട വിമാനം തിങ്കളാഴ്ച പുലർച്ചെ 2.45നാണ് പുറപ്പെട്ടത്.ഏകദേശം 30 മണിക്കൂറാണ് വൈകിയത്. തുടർന്ന്
യാത്രക്കാരുടെ എതിർപ്പ് ഉയർന്നതോടെ അവരെ ഹോട്ടലിലേക്കു മാറ്റുകയായിരുന്നു. വിമാനം വൈകിയതോടെ 160 പേരുടെ യാത്രയാണ് അനിശ്ചിതത്തിലായത്. വൈകിയതിനാൽ ഞായാറാഴ്ച നടക്കേണ്ട രണ്ടു വിവാഹ നിശ്ചയങ്ങളാണ് മുടങ്ങിയത്. സാങ്കേതിക തകരാർ എന്ന വിശദീകരണമാണ് എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്നത്.

ശരാശരി കണക്കെടുത്താൽ എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ ഒന്നു വീതം വൈകുന്നുണ്ട്. മാത്രമല്ല എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ ഒരാഴ്ച കഴിഞ്ഞു മാത്രമേ റീഫണ്ട് ലഭിക്കൂ. വിമാനം വൈകിയാൽ, മറുപടി നൽകാൻ പോലും വിമാനക്കമ്പനി ഓഫിസിൽ ആരുമുണ്ടാകില്ല. ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവൽ ഏജൻസികളാണ് മറുപടി പറഞ്ഞ് വലയുന്നത് .

also read :തന്‍റെ അറിവോടെ അല്ല; പരാമര്‍ശങ്ങള്‍ക്ക് പിന്നിൽ അഡ്വ. നോബിള്‍ മാത്യു; ഐ ജി ലക്ഷ്മണയുടെ കത്ത് പുറത്ത്

മറ്റ് വിമാന കമ്പനികളുമായി കിടപിടിക്കുന്നതിനിടയിലാണ് ഇത്തരം പ്രശ്നങ്ങൾ ഇന്ത്യൻ വിമാനക്കമ്പനിക്ക് ചീത്തപ്പേരുണ്ടാക്കുന്നത്. എന്നാൽ വിദേശ എയർലൈനുകൾ ഇത്തരം സാഹചര്യങ്ങൾ പരമാവധി മുതലെടുക്കുന്നുണ്ട്. മറ്റ് വഴിയൊന്നുമില്ലെങ്കിൽ മാത്രം എയർ ഇന്ത്യ എക്സ്പ്രസ് എന്ന നിലയിലേക്ക് യാത്രക്കാർ എത്തുന്നതായി ട്രാവൽ ഏജൻസികളും പറയുന്നു.തുടർച്ചയായുണ്ടാകുന്ന സാങ്കേതിക തകരാറുകൾ വിമാന കമ്പനിയിലുള്ള വിശ്വാസമാണ് നഷ്ടപ്പെടുത്തുന്നതെന്നാണ് യാത്രക്കാരുടെ അഭിപ്രായം.

also read :ഗോള്‍വേട്ടയില്‍ പുതിയ റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here