12 മണിക്കൂര്‍ നീണ്ട കാത്തിരിപ്പ്; ഒടുവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദില്ലി- കൊച്ചി വിമാനം പുറപ്പെട്ടു

AIR INDIA

കഴിഞ്ഞ ദിവസം രാത്രി 8.55-ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദില്ലി- കൊച്ചി വിമാനം നീണ്ട 12 മണിക്കൂറുകള്‍ക്ക് ശേഷം പുറപ്പെട്ടു. വിമാനം വൈകുന്നതിന് പിന്നാലെ രാത്രി ഒരുമണിയോടെ പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് രാവിലെ ആറ് മണിയോടുകൂടി വിമാനം പുറപ്പെടുമെന്ന് അറിയിക്കുകയായിരുന്നു.

എന്നാല്‍ രാവിലെയും വിമാനം പുറപ്പെട്ടില്ല. എന്തുകൊണ്ടാണ് വിമാനം വൈകുന്നു എന്ന കാര്യത്തില്‍ എയര്‍ ഇന്ത്യ വ്യക്തമാക്കിയില്ല. കഴിഞ്ഞദിവസം രാത്രിയില്‍ യാത്രക്കാരില്‍ ചിലര്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ എയര്‍ ഇന്ത്യ അധികൃതര്‍ എത്തിയിരുന്നു.

Also Read : കളിക്കുന്നതിനിടയിൽ കടലിൽ പോയ പന്തെടുക്കാൻ ശ്രമിച്ച കുട്ടികളിലൊരാൾ തിരയിൽപ്പെട്ട് മരിച്ചു, ഒരാളെ കാണാതായി

കുട്ടികളടക്കം നിരവധി പേരായിരുന്നു യാത്രക്കാരായി വിമാനത്താവളത്തില്‍ ഉണ്ടായിരുന്നവര്‍. ഇവര്‍ക്ക് യാതൊരുവിധത്തിലുള്ള താമസ സൗകര്യങ്ങളോ ഭക്ഷണ സൗകര്യങ്ങളോ ഒരുക്കിയില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. എന്തുകൊണ്ടാണ് വിമാനം വൈകിയത് എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News