ലാൻഡ് ചെയ്തയുടനെ എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം; സംഭവം ദില്ലി വിമാനത്താവളത്തിൽ

air india fire

ദില്ലി വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം. ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ വിമാനമായ AI 315 ഇത് ആണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ലാൻഡ് ചെയ്ത ഹോങ്കോങ് – ദില്ലി എയർ ഇന്ത്യ വിമാനത്തിന്റെ ഓക്സിലറി പവർ യൂണിറ്റിനാണ് തീപിടിച്ചത്.

യാത്രക്കാർ ഇറങ്ങാൻ തുടങ്ങിയപ്പോൾ വിമാനം ഗേറ്റിൽ പാർക്ക് ചെയ്തതിനു ശേഷമാണ് സംഭവം. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കാൻ കഴിഞ്ഞതായും ആർക്കും പരിക്കില്ലെന്നും എയർ ഇന്ത്യയുടെ പ്രസ്താവനയിൽ പറയുന്നു.

ALSO READ: ‘വിഫ’ വീശിയടിച്ചു; നിരവധി മരണം, ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു

‘‘ജൂലൈ 22ന് ഹോങ്കോങ്ങിൽനിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തിയ എഐ 315 വിമാനത്തിലെ ഒരു ഓക്സിലറി പവർ യൂണിറ്റിനാണ് (എപിയു) ലാൻഡിങ് നടത്തി ഗേറ്റിൽ പാർക്ക് ചെയ്തതിനു തൊട്ടുപിന്നാലെ ഒരു ഓക്സിലറി പവർ യൂണിറ്റിൽ തീപിടിച്ചത്. യാത്രക്കാർ ഇറങ്ങാൻ തുടങ്ങിയപ്പോഴായിരുന്നു സംഭവം. തീപിടിച്ച എപിയു ഉടൻ തന്നെ ഓട്ടോമാറ്റിക്കായി പ്രവർത്തനം നിർത്തി.’’ – എയർ ഇന്ത്യ വക്താവ് പ്രസ്താവനയിലൂടെ പറഞ്ഞു.

തീ ഉടൻ തന്നെ അണച്ചതായി ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ഡിഐഎഎൽ) ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News