
ദില്ലിയില്‍ എയര്‍ ഇന്ത്യ വിമാനം 900 അടിയിലേക്ക് താഴ്ന്നു. ടേക്ക്ഓഫിന് പിന്നാലെ നിയന്ത്രണം വിട്ടാണ് വിമാനം താഴ്ന്നതെന്ന് റിപ്പോർട്ടുകൾ. ദില്ലി-വിയന്ന ബോയിങ് 777 വിമാനമാണ് അപകടത്തിലേക്ക് നീങ്ങിയത്. എടിസിയുടെ ഇടപെടലിൽ വലിയ ദുരന്തം ഒഴിവായി. അഹമ്മദാബാദ് വിമാന ദുരന്തത്തിന് ശേഷം 36 മണിക്കൂറിനിടെയാണ് അപകടം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അപകടത്തിൽ അന്വേഷണം ആരംഭിച്ചു.
ജൂൺ 14 ന് പുലർച്ചെ 2:56 നാണ് വിമാനം പറന്നുയർന്നത്. വിമാനം 9 മണിക്കൂർ 8 മിനിറ്റിനുശേഷം വിയന്നയിൽ ലാൻഡ് ചെയ്തുവെന്ന് ഫ്ലൈറ്റ്റാഡാർ ഡാറ്റ റിപ്പോർട്ട് നൽകി. AI 171 അപകടത്തെത്തുടർന്ന് ഡിജിസിഎ അന്വേഷിച്ചപ്പോഴാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. വിമാനത്തിന്റെ ഡാറ്റാ റെക്കോർഡർ പരിശോധിച്ചതിനെ തുടർന്നാണ് വിമാനം 900 അടിയിലേക്ക് താഴ്ന്ന വിവരമറിയുന്നത്.
“ടേക്ക് ഓഫ് കഴിഞ്ഞയുടനെ, സ്റ്റിക്ക് ഷേക്കർ മുന്നറിയിപ്പും GPWS മുങ്ങിപ്പോകരുതെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. GPWS മുന്നറിയിപ്പ് രണ്ടുതവണ നൽകിയിരുന്നു. പറക്കുന്നതിനിടെ ഏകദേശം 900 അടി ഉയരത്തിലേക്ക് താഴ്ന്നു. തുടർന്ന്, ജീവനക്കാർ വിമാനം വീണ്ടെടുത്ത് വിയന്നയിലേക്കെത്തി”- അധികൃതർ പറഞ്ഞതിങ്ങനെ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here