എയര്‍ ഇന്ത്യയില്‍ പക്ഷിയിടിച്ചു: ദില്ലി-പൂണെ വിമാനത്തിന്റെ മടക്കയാത്ര റദ്ദാക്കി

airindia

പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ദില്ലിയില്‍ നിന്ന് പുണെയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തിന്റെ മടക്കയാത്ര റദ്ദ് ചെയ്തു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്ക് താമസ സൗകര്യം ഉള്‍പ്പെടെ എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നുണ്ടെന്ന് എയര്‍ലൈന്‍ അറിയിച്ചു.

വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും പുണെയില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് പക്ഷി ഇടിച്ചതായി കണ്ടെത്തിയതെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Also Read : കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 9 പേര്‍ക്ക് ദാരുണാന്ത്യം; സംഭവം പശ്ചിമ ബംഗാളില്‍

അതേസമയം അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി വെട്ടിക്കുറയ്ക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. ജൂലൈ പകുതി വരെ വൈഡ് ബോഡി വിമാനങ്ങളുടെ പ്രവർത്തനം 15 ശതമാനം കുറയ്ക്കും. കാര്യക്ഷമത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് എയർലൈൻ അറിയിച്ചു.

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടത്തിന് പിന്നാലെയാണ് സർവീസുകൾ താൽക്കാലികമായി വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിക്കുന്നത്. അന്താരാഷ്ട്ര വിമാന സർവീസിൽ ജൂലൈ പകുതി വരെ വലിയ വിമാനങ്ങളുടെ എണ്ണം 15% ആയി വെട്ടിക്കുറയ്ക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരിക്കുന്നതിനും കാര്യക്ഷമത ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News