നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ തുടങ്ങാൻ തയ്യാറായി എയര്‍ ഇന്ത്യ

ഏപ്രില്‍ മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ തുടങ്ങും. കൊല്‍ക്കത്തയില്‍ നിന്ന് ഇംഫാലിലേക്കും കൊച്ചിയിലേക്കും ആണ് നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ തുടങ്ങുന്നത്. ഇംഫാലിലേക്കുള്ള സര്‍വീസുകള്‍ എല്ലാ ദിവസവും ഉണ്ടായിരിക്കും. ആഴ്ചയില്‍ ആറ് ദിവസമായിരിക്കും കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ എന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

ALSO READ: ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ

കൊല്‍ക്കത്തയില്‍ നിന്നുള്ള വിമാനം രാവിലെ 7 മണിക്ക് പുറപ്പെട്ട് രാവിലെ 8.05ന് ഇംഫാലിലെത്തും. രാവിലെ 8.35ന് പുറപ്പെടുന്ന വിമാനം 10.20 മണിക്ക് കൊല്‍ക്കത്തയില്‍ എത്തും. രാവിലെ 11.25ന് കൊല്‍ക്കത്ത-കൊച്ചി വിമാനം പുറപ്പെടും. ഉച്ചയ്ക്ക് 2.35ന് കൊച്ചിയില്‍ എത്തും. തിരിച്ച് കൊച്ചിയില്‍ നിന്ന് വൈകുന്നേരം 3.05ന് പറുപ്പെടുന്ന വിമാനം 6.10ന് കൊല്‍ക്കത്തയില്‍ എത്തും.

ALSO READ: ഐ ഫോണ്‍ ആദ്യ പതിപ്പ് ലേലത്തിന്; തുക റെക്കോര്‍ഡ് അടിക്കുമോ? ആകാംക്ഷയോടെ ആരാധകര്‍

ഒരേ യാത്രയ്ക്ക് നാല് നിരക്കുകളില്‍ യാത്ര ചെയ്യാനാകുന്ന സൗകര്യം നേരത്തെ തന്നെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് ഫ്ലെക്സ് തുടങ്ങിയ സൗകര്യങ്ങൾക്ക് പുറമേ ബിസിനസ് ക്ലാസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന എക്സ്പ്രസ് ബിസ് എന്ന പേരില്‍ ടിക്കറ്റ് നിരക്കുകളും എയര്‍ലൈന്‍ പുതുതായി അവതരിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News