അഗസ്ത്യാര്‍കൂടം മുതല്‍ തെന്മല വരെ ആകാശയാത്ര ഒരുക്കുന്നു

മേയ് ഒന്നുമുതല്‍ പത്തുവരെ നടക്കുന്ന വിതുര ഫെസ്റ്റിന്റെ ഭാഗമായി ഹെലി ട്യൂറിസവും. ഇതില്‍ രണ്ടു ദിവസമായിരിക്കും ഹെലി ടൂറിസം നടപ്പാക്കുക. 4000 രൂപയാണ് ഒരാള്‍ക്കുള്ള ഹെലികോപ്ടര്‍ ചാര്‍ജ്. ഒറ്റപ്പറക്കലില്‍ ആറു പേര്‍ക്കാണ് പ്രവേശനം ലഭിക്കുക. മേള നടക്കുന്ന വാവറക്കോണം അഞ്ചേക്കറിലാണ് ഇതിനായി ഹെലിപ്പാഡ് തയ്യാറാക്കുന്നത്.

35 മീറ്റര്‍ നീളത്തിലും വീതിയിലും നിര്‍മിക്കുന്ന ഗ്രൗണ്ടില്‍ പറന്നിറങ്ങുന്ന ഹെലികോപ്റ്ററിലാണ് സന്ദര്‍ശകര്‍ക്ക് പാസ് മൂലം പ്രവേശനം ലഭിക്കുക. അഗസ്ത്യകൂടം, പേപ്പാറ, പൊന്മുടി, തെന്മല തുടങ്ങിയ പ്രകൃതിദത്ത സഞ്ചാരകേന്ദ്രങ്ങള്‍ക്ക് മുകളിലൂടെയാണ് ഹെലികോപ്ടര്‍ പറക്കുന്നത്.

കാര്‍ഷിക വ്യാവസായിക വിപണനമേള, സെമിനാറുകള്‍, സാംസ്‌കാരിക സദസ്സ്, കലാപരിപാടികള്‍, കാവ്യസന്ധ്യ, നാടകോത്സവം, കന്നുകാലിച്ചന്ത, ഫുഡ് കോര്‍ട്ട്, സിനിമാ വില്ലേജ്, മെഡിക്കല്‍ ക്യാമ്പുകള്‍, പുഷ്പഫല സസ്യമേള, അമ്യൂസ്‌മെന്റ് പാര്‍ക്ക് മോട്ടോര്‍ എക്‌സ്‌പോ, കലാ-കായികമേള തുടങ്ങി വിവിധ പരിപാടികള്‍ വിതുര ഫെസ്റ്റില്‍ അരങ്ങേറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News