​ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു; വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായിരുന്നതായി വിവരം

ഗുജറാത്തിൽ യാത്രാവിമാനം തകർന്നുവീണു. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനമാണ് തകർന്നു വീണത്. ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേർ ഉണ്ടായിരുന്നു. പ്രദേശത്തുടനീളം കട്ടിയുള്ള കറുത്ത പുക നിറയുന്നത് പ്രദേശത്തുനിന്നുള്ള ദൃശ്യങ്ങളിൽ കാണാം. വിമാനത്തിന്റെ പിന്‍ഭാഗം മരത്തില്‍ ഇടിച്ചെന്ന് ആണ് സൂചന.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ അഹമ്മദാബാദിലെ മേഘാനി നഗറിലെ റെസിഡൻഷ്യൽ ഏരിയയിൽ ആണ് അപകടം ഉണ്ടായിരിക്കുന്നത്. പറന്നുയരുന്നതിനിടെ ആണ് അപകടം സംഭവിച്ചിരിക്കുന്നത്. പ്രദേശത്തേക്കുള്ള എല്ലാ റോഡുകളും അടച്ചിരിക്കുന്നു. പന്ത്രണ്ട് ഫയർ എൻജിനുകൾ രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിട്ടുമാണ് വിവരം.

ALSO READ: ആധാറില്ലെങ്കിൽ ഇനി ടിക്കറ്റുമില്ല: മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ

11 വര്‍ഷം പഴക്കമുളള വിമാനമാണ് അപകടത്തിൽപെട്ടത്. രാവിലെ ദില്ലിയില്‍ നിന്നും അഹമ്മദാബാദിലെത്തിയതാണ് വിമാനം. 90 അംഗ എന്‍ഡിആര്‍എഫ് സംഘം അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രിയുമായും, ആഭ്യന്തര മന്ത്രിയുമായും, പോലീസ് കമ്മീഷണറുമായും സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News