ജോലിക്ക് പോകാൻ തയ്യാറാകുന്ന മകൾക്ക് ഭക്ഷണം വാരി നൽകുന്ന അച്ഛൻ ;വൈറലായി വീഡിയോ

കുടുംബബന്ധങ്ങളുടെ ആ‍ഴം പ്രകടമാക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. സോഷ്യൽ മീഡിയ കണ്ടെന്‍റ് ക്രിയേറ്ററും ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ ലീഡ് ക്യാബിന്‍ അറ്റന്‍ഡറുമായ പൂജ ബിഹാനി ശർമ എന്ന പെൺകുട്ടി കഴിഞ്ഞ ഓഗസ്റ്റ് ആറാം തിയതി പങ്കുവെച്ച വീഡിയോ ഇതിനകം ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു.എട്ട് ലക്ഷം പേരാണ് വീഡിയോയ്ക്ക് ലൈക്ക് ചെയ്തത്. ഓഫീസിൽ പോകാൻ തയ്യാറാകവെ മേക്കപ്പ് ചെയ്തുകൊണ്ടിരുന്ന തനിക്ക് ഭക്ഷണം വാരി നൽകുന്ന അച്ഛനൊപ്പമുള്ള വീഡിയോയാണ് പൂജാ ബിഹാനി ശർമ്മ ഇൻസ്റ്റഗ്രാമിൽ ഇട്ടത് .

also read: തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ ജയിലിലെത്തി കീഴടങ്ങി ട്രം‌പ്; അറസ്റ്റ് ചെയ്ത് വിട്ടയച്ചു

“പപ്പാ, നിങ്ങളാണ് ഏറ്റവും മികച്ചത്. ഞാൻ, പറഞ്ഞാൽ മതിയാകില്ലെന്ന് എനിക്കറിയാം, അതിനാൽ ഞാൻ ഇന്ന് അധികമായി പറയാം. എല്ലാത്തിനും നന്ദി, അച്ഛാ. നിങ്ങള്‍ എവിടെയായിരുന്നാലും അതാണ് എന്‍റെ വീട്. ഞാൻ നിങ്ങനെ സ്നേഹിക്കുന്നു, പപ്പാ.”ഇങ്ങനെയായിരുന്നു വീഡിയോയ്ക്ക് അടിക്കുറുപ്പായി പൂജ കുറിച്ചത്.വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമെൻറ്റുമായി എത്തിയിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News