മിഡിൽ ഈസ്റ്റ് വ്യോമപാതകൾ ഒഴിവാക്കി വിമാന കമ്പനികൾ

middle-east-air-space-iran-israel-conflict

ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ യു എസ് നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന്, മിഡില്‍ ഈസ്റ്റിലെ ആകാശപാത ഒഴിവാക്കി വിമാനക്കമ്പനികള്‍. ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ FlightRadar24 റിപ്പോർട്ട് പ്രകാരമാണിത്.

ഇറാന്‍, ഇറാഖ്, സിറിയ, ഇസ്രയേല്‍ എന്നിവയ്ക്ക് മുകളിലൂടെയുള്ള വ്യോമാപാതകളിലൂടെ വിമാനക്കമ്പനികള്‍ പറക്കുന്നില്ല. കാസ്പിയന്‍ കടലിന് മുകളിൽ വടക്കുഭാഗം വഴിയും ഈജിപ്ത്, സൗദി അറേബ്യ എന്നിവയിലൂടെ തെക്കുഭാഗം വഴിയുമാണ് വിമാനങ്ങൾ പറക്കുന്നത്. ഈ പാതകളിലൂടെ പറക്കുന്നതിലൂടെ ഇന്ധന, ക്രൂ ചെലവുകളും പറക്കല്‍ സമയവും വര്‍ധിക്കും. എന്നാൽ, സുരക്ഷക്ക് പ്രാധാന്യം നൽകുന്നതിനാൽ ഈ വഴികൾ തിരഞ്ഞെടുക്കുന്നു.

Read Also: അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ മിസൈല്‍ വര്‍ഷിച്ച് ഇറാന്‍; മൊസാദ് ചാരനെ തൂക്കിലേറ്റി

ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന് മുകളിലൂടെ വിമാനങ്ങൾ സർവീസ് നടത്തുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News