
സജീവ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ ഭാരതി എയര്‍ടെല്‍ ഒന്നാമതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) . ട്രായ് ഫെബ്രുവരിയിൽ പുറത്തുവിട്ട കണക്ക് പ്രകാരം 14.4 ലക്ഷം സജീവ ഉപഭോക്താക്കളെയാണ് എയര്‍ടെലിന് ലഭിച്ചത്. ജിയോയ്ക്ക് ഫെബ്രുവരിയില്‍ 3.8 ലക്ഷം പേരെ മാത്രമാണ് അധികമായി ലഭിച്ചത്. ഇതോടെ എയര്‍ടെലിന്റെ ആകെ സജീവ ഉപഭോക്താക്കളുടെ എണ്ണം 38.81 കോടി ആയി ഉയര്‍ന്നു. എന്നാല്‍, ആകെ പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ജിയോ തന്നെയാണ് മുന്നില്‍.
അതേസമയം വോഡഫോണ്‍ ഐഡിയയുടെ സജീവ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഫെബ്രുവരിയിലും കുറവ് രേഖപ്പെടുത്തി.17.53 കോടിയാണ് വിഐയുടെ ആകെ സജീവ ഉപഭോക്താക്കളുടെ എണ്ണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്ലി ന് 20.2 ലക്ഷം സജീവ ഉപഭോക്താക്കളെ അധികമായി ലഭിച്ചു. ഇതോടെ ആകെ സജീവ ഉപഭോക്താക്കളുടെ എണ്ണം 5.83 കോടിയായി ഉയര്‍ന്നു. ജിയോയേക്കാള്‍ വേഗത്തിലാണ് എയര്‍ടെലും ബിഎസ്എന്‍എലും കഴിഞ്ഞമാസം സജീവ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിച്ചത്.
ALSO READ : ഇനി റീല്‍സ് ഷെയര്‍ ചെയ്യണ്ട ബ്ലെന്‍ഡ് ചെയ്യാം! ഇന്‍സ്റ്റയിലെ പുത്തന്‍ ഓപ്ഷന്‍ ഇങ്ങനെ!
താരിഫ് നിരക്ക് വര്‍ധനവായിരിക്കാം ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണത്തെ ബാധിച്ചതെന്നാണ് വിലയിരുത്തൽ. ജിയോ തന്നെയാണ് ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവ്. 40.52 ശതമാനം ആണ് ജിയോയുടെ വിപണി വിഹിതം. എയര്‍ടെല്‍ 33.67 ശതമാനം വോഡഫോണ്‍ ഐഡിയ 17.84 ശതമാനം, ബിഎസ്എന്‍എല്‍ 7.89 ശതമാനം വിപണി വിഹിതവും കയ്യേറി.
ALSO READ : എച്ച് പി ഇനി വേറെ റേഞ്ച്; പുതിയ എ ഐ പി സികൾ പുറത്തിറക്കി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here