
ജന്തർ മന്ദിറിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്ന പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരുടെ സ്വകാര്യതയിലേക്ക് പൊലീസ് കടന്നു കയറുന്നതായി എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്. ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ തേടി ഐഷി ഘോഷ് ഹൈക്കോടതിയിൽ ഹർജി നൽകി.
പ്രതിഷേധത്തിൽ പങ്കെടുക്കുന്ന പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ പൊലീസ് 24 മണിക്കൂറും നിരീക്ഷിക്കുന്നത് ചോദ്യം ചെയ്താണ് ഐഷി ഘോഷ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ജന്തർ മന്ദറിൽ സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ ഫോട്ടോയും, വീഡിയോയും നിരന്തരം ചിത്രീകരിക്കുന്നതായും ഐഷി ഘോഷ് ചൂണ്ടിക്കാണിച്ചു.
പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ദൃശ്യങ്ങൾ സിസിടിവി ഉപയോഗിച്ച് 24 മണിക്കൂറും റെക്കോഡ് ചെയ്യുന്നതായും ഇത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും ഹർജിയിൽ ഐഷി ഘോഷ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

