‘അച്ഛനെ സംഘിയെന്ന് വിളിക്കരുത്, അത് കേൾക്കുമ്പോൾ സങ്കടം തോന്നുന്നു’, സംഘിയായിരുന്നെങ്കിൽ ലാൽസലാം അദ്ദേഹം ചെയ്യില്ല

നടൻ രജനികാന്തിനെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് മകൾ ഐശ്വര്യ രജനികാന്ത് രംഗത്ത്. ലാൽസലാം സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് രജനികാന്തിനെ സംഘിയെന്ന് വിളിച്ച് ചിലർ കൂട്ടം ചേർന്ന് ആക്രമിക്കുന്നതിനെ കുറിച്ച് ഐശ്വര്യ പറഞ്ഞത്. രജനികാന്ത് സംഘിയാണെന്ന തരത്തിലുള്ള പോസ്റ്റുകൾ കാണാറുണ്ടെന്നും, പിതാവിനെ അങ്ങനെ വിളിക്കുന്നതിൽ ഏറെ വിഷമമുണ്ടെന്നും ഐശ്വര്യ പറഞ്ഞു.

ALSO READ: മമ്മൂട്ടിയുടെ ‘പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ റീ റിലീസിനൊരുങ്ങുന്നു

‘ഞാൻ സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കുന്നയാളാണ്. എന്നാൽ എൻ്റെ ടീം ആളുകൾ എന്താണ് സോഷ്യൽ മീഡിയയിൽ പറയുന്നത് എന്ന് എന്നെ കാണിക്കും. ഈയിടെയായി ആളുകൾ ‘സംഘി’ എന്ന ഒറ്റ വാക്കാണ് അദ്ദേഹത്തെ കുറിച്ച് പറയുന്നത്. അത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഞാനൊന്ന് പറയട്ടെ, സൂപ്പർസ്റ്റാർ രജനികാന്ത് ഒരു സംഘിയല്ല. അദ്ദേഹം ഒരു സംഘിയാണെങ്കിൽ ലാൽസലാം ചെയ്യില്ല. ഒരുപാട് മനുഷ്യത്വമുള്ള മനുഷ്യൻ മാത്രമേ ഈ സിനിമ ചെയ്യുകയുള്ളു’, എന്ന് ഐശ്വര്യ പറഞ്ഞതായി എന്റർടെയ്ൻമെന്റ് അനലിസ്റ്റായ സിദ്ധാർത്ഥ് ശ്രീനിവാസ് എക്സിൽ പോസ്റ്റ് ചെയ്തു.

ALSO READ:സൈബര്‍ ആക്രമണം നടത്തുന്നവര്‍ കുളിമുറിയില്‍ ഒളിച്ചിരിക്കുന്നവരെ പോലെ, എൻ്റെ കുഞ്ഞിനെ പോലും വെറുതെ വിട്ടില്ല: സയനോര

അതേസമയം, രജനികാന്തിനെ നായകനാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽസലാം ഫെബ്രുവരി ഒൻപതിനാണ് റിലീസിനെത്തുക. മൊയ്ദീൻ ഭായ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. വിഷ്ണു വിശാലും വിക്രാന്തുമാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News