ഇത്തനെ അഴകും മൊത്തം സേര്‍ന്ത്…പച്ചകണ്‍ ദേവതൈ പിറന്നാള്‍ നിറവില്‍ !

മുന്‍ ലോക സുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായി ബച്ചന് ഇന്ന് 51ാം പിറന്നാള്‍.  ബയോളജിസ്റ്റ് ആയിരുന്ന കൃഷ്ണരാജിന്റെയും  വൃന്ദാ രാജ് റായിയുടെയും മകളായി 1973 നവംബര്‍ ഒന്നിനാണ് താരസുന്ദരി ജനിച്ചത്. കര്‍ണാടകയിലെ മംഗലാപുരം സ്വദേശിയായ ഐശ്വര്യ നടിയാകുന്നതിന് മുമ്പ് മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. 1994ലെ ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടതിന് മൂന്ന് വര്‍ഷത്തിന് ശേഷം ഇരുവര്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഐശ്വര്യ ഇന്ന് ബോളിവുഡും കടന്ന് ഹോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചു.

ALSO READ: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ദെബ്‌റോയ്‌ അന്തരിച്ചു

ദേവദാസ്, ഹം ദില്‍ ദേ ചുകേ സനം അങ്ങനെ ബോളിവുഡില്‍ തന്റെ സാന്നിധ്യം ഉറപ്പിച്ച ഐശ്വര്യ തമിഴിലും ബംഗാളിയിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നടന്‍ അമിതാബച്ചന്റെ മകന്‍ അഭിഷേക് ബച്ചനെ വിവാഹം കഴിച്ച താരം പിന്നീട് സിനിമകളില്‍ നിന്നും അകലം പാലിച്ചു. ഇരുവരുടെയും മകള്‍ ആരാധ്യ ബച്ചനും ഇപ്പോള്‍ ആരാധകരുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ചൈല്‍ഡാണ്.

ALSO READ: പാലക്കാട് കോൺ​ഗ്രസിനെ കൈയൊഴിഞ്ഞ് പ്രവർത്തകർ; മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് മെമ്പറും പാർട്ടി വിട്ടു

പല പരിപാടികളും മകള്‍ക്കൊപ്പം മാത്രം ഐശ്വര്യ പങ്കെടുക്കുന്നതിനാല്‍ അഭിഷേകുമായി വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് താരത്തിന്റെ അമ്പത്തൊന്നാം പിറന്നാള്‍ എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News