
എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ വിജയത്തിനായി എഐടിയുസി നേതൃത്വത്തിൽ വർക്കേഴ്സ് അസംബ്ലി സംഘടിപ്പിച്ചു. വർക്കേഴ്സ് അസംബ്ലി എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് സർക്കാർ നടത്തിവരുന്ന ജനക്ഷേമ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുവാനും കേന്ദ്രസർക്കാരിന്റെ വർഗീയ ഫാസിസ്റ്റ് നിലപാടുകളെ പ്രതിരോധിക്കുവാനും എൽഡിഎഫ് വിജയിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് വിജയത്തിനായി മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്നും തൊഴിലിടങ്ങൾ കേന്ദ്രീകരിച്ച് തൊഴിലാളി സ്ക്വാഡുകൾ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വർക്കേഴ്സ് അസംബ്ലിക്ക് ശേഷം നിലമ്പൂർ ടൗണിൽ തൊഴിലാളി റാലിയും സംഘടിപ്പിച്ചു.
ALSO READ: സ്വരാജ് വികസനങ്ങൾ പറയും യുഡിഎഫ് വർഗീയതയും: നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ചിത്രം
വർക്കേഴ്സ് അസംബ്ലിയിൽ എഐടിയുസി ജില്ലാ പ്രസിഡന്റ് എം എ റസാക്ക് അധ്യക്ഷനായിരുന്നു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനിർ എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി പി കെ കൃഷ്ണദാസ്. എഐടിയുസി സംസ്ഥാന ട്രഷറർ പി. സുബ്രഹ്മണ്യൻ, സംസ്ഥാന സെക്രട്ടറി അഡ്വ:ആർ സജിലാൽ, ജില്ല സെക്രട്ടറി അഡ്വ:പി പി ബാലകൃഷ്ണൻ, വയനാട് ജില്ല സെക്രട്ടറി സി.എ സ്റ്റാൻലി, സലീം കുമാർ എന്നിവർ പ്രസംഗിച്ചു. എഐടിയുസി നേതാക്കളായ അഡ്വ:സുനിൽ മോഹൻ, എം.ഹരിദാസ്,കെ എൻ ഉദയൻ,എ കെ ജബ്ബാർ, പി.വി. മാധവൻ,പി ജംഷീർ, പ്രമീള, എം.ഉമ്മർ എന്നിവർ നേതൃത്വം നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here