
കരുനാഗപ്പള്ളി: എസ്എഫ്ഐയുടെ ധീരരക്തസാക്ഷി അജയ് പ്രസാദിന്റെ പിതാവ് ക്ലാപ്പന,കുളങ്ങരത്ത്, ശ്യാമപ്രസാദ് (ബാബു 74) അന്തരിച്ചു. സംസ്കാരം നാളെ (22/ 4/ 2026) പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ ഇന്ദിരാ തങ്കച്ചി, മറ്റു മക്കൾ: അജിത്ത് പ്രസാദ് (ക്ലാപ്പന സർവീസ് സഹകരണ ബാങ്ക്), ആര്യ പ്രസാദ് (എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം), മരുമകൾ വിദ്യ.
എസ്എഫ്ഐ കരുനാഗപ്പള്ളി എരിയാ ജോയിൻ്റ് സെക്രട്ടറിയായിരിക്കെയാണ് അജയ് പ്രസാദിനെ ആക്രമിക്കുകയും മരണം ഉറപ്പാക്കി തിരിച്ചു പോവുകയുയമായിരുന്നു.
എന്നാൽ ഭീകരമായി പരുക്കേറ്റ അജയ് പ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിറ്റേദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് അജയ് പ്രസാദ് മരിക്കുകയുമായിരുന്നു. 2007 ജൂലൈ 19 നാണ് ആജയ് പ്രസാദിന് നേരെ ആക്രമണമുണ്ടായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

