അജിത് ഡോവലും നിര്‍മ്മല സീതാരാമനും, ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക

കേരളത്തില്‍ ബി ജെ പിക്കുള്ളില്‍ തര്‍ക്കത്തിന്‍റെയും തമ്മിലടിയുടെയും  പുക ഉയരുമ്പോള്‍ 2023 ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സാധ്യത പട്ടിക തയ്യാറായി. തിരുവനന്തപുരം മണ്ഡലത്തില്‍ നിർമല സീതാരാമനും അജിത് ദോവലും ഉൾപ്പെടെ 5 പേരുകൾ കേന്ദ്ര നേതൃത്വം പരിഗണിക്കുന്നതായാണ് വിവരം.  കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവർ സ്ഥാനാർത്ഥികളായേക്കും . പി കെ കൃഷ്ണദാസ്, സന്ദീപ് വാര്യർ, എം ടി രമേശ് തുടങ്ങിയവരും പരിഗണന പട്ടികയിലുണ്ട്.

ALSO READ: ചാന്ദ്രയാൻ 3: ‍വ്യാ‍ഴാ‍ഴ്ച കൗണ്ട്ഡൗണ്‍, വിക്ഷേപണം വെള്ളിയാ‍ഴ്ച

അതേസമയം സംസ്ഥാന നേതൃത്വത്തില്‍ നിന്ന് കടുത്ത അവഗണനയും അപമാനവും നേരിടുന്നതായി ശോഭാ സുരേന്ദ്രന്‍ ക‍ഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പലരും പാര്‍ട്ടി വിട്ടു. തിരുവനന്തപുരം ജില്ലയില്‍ ഭരണം ഉണ്ടായിരുന്ന ഏക പഞ്ചായത്തായ കല്ലിയൂരും ബിജെപി കൈവിട്ടു.

കെ സുരേന്ദ്രന് പകരം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ കൊണ്ടുവരും എന്ന് വാര്‍ത്ത പ്രചരിച്ചെങ്കിലും തത്കാലം മാറ്റമുണ്ടാകില്ലെന്നാണ് നേതൃത്വം പ്രതികരിച്ചത്. സുരേഷ്ഗോപിയെ കേന്ദ്ര മന്ത്രിയാക്കിയേക്കുമെന്നും വിവരങ്ങള്‍ ഉണ്ടായിരുന്നു.

ALSO READ: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍: സര്‍ക്കാര്‍ 768 കോടി അനുവദിച്ചു, ജൂലൈ 14 മുതല്‍ വിതരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here