
അജിത്ത് ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വിഡാമുയര്‍ച്ചി. ചിത്രത്തിന്റേതായി വരുന്ന ഓരോ അപ്ഡേറ്റുകളും ആരാധകർക്കിടയിൽ വൈറലാകാറുണ്ട്. ഫെബ്രുവരി ആറിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം തിയേറ്റർ റിലീസ് ചെയ്തതിന് ശേഷം ഒടിടിയില്‍ റിലീസ് ചെയ്യുന്നതാണ് പുതിയ അപ്ഡേറ്റ്. നെറ്റ്ഫ്ളകിസിലൂടെയാകും ഒടിടിയില്‍ ചിത്രം എത്തുക എന്നാണ് പുതിയ വിവരം.
also read: മഹാ കുംഭമേളക്കിടെ വൈറലായ സുന്ദരി ഇനി സിനിമയിലേക്ക്
അതേസമയം വിഡാമുയര്‍ച്ചി നാല് ഘട്ടങ്ങളിലായാണ് ഉണ്ടാകുകയെന്ന് സംവിധായകൻ മഗിഴ്‍ തിരുമേനി സൂചിപ്പിച്ചിരുന്നു. വിഡാമുയര്‍ച്ചിക്ക് 12, ഒമ്പത്, ആറ് വര്‍ഷങ്ങള്‍ പിന്നിലെ സംഭവങ്ങള്‍ പ്രമേയമായി ഉണ്ടാകും. വർത്തമാനകാലത്തെ കഥയും അജിത്ത് ചിത്രത്തിന്റെ പ്രമേയമായിട്ടുണ്ടാകുമെന്ന് മഗിഴ്‍ തിരുമേനി പറഞ്ഞിരുന്നു. അതേസമയം അസെര്‍ബെയ്‍ജാനില്‍ വിഡാമുയര്‍ച്ചി ചിത്രീകരണത്തിനിടെ കലാസംവിധായകൻ മരിക്കുകയും ചെയ്‍തു. നിരവധി തടസ്സങ്ങൾ നേരിട്ട അസർബൈജാനിൽ ചിത്രീകരണത്തിനു നേരിടേണ്ടിവന്നു. അതിൻ്റെ റൺടൈം രണ്ടര മണിക്കൂറായിരിക്കും. ശ്രീ ഗോകുലം മൂവീസാണ് അജിത്ത് ചിത്രത്തിന്റെ കേരള വിതരണമെന്നതാണ് വിവരം.
അതേസമയം അജിത്തിൻ്റെ മുൻ ചിത്രമായ തുനിവ് വമ്പൻ ഹിറ്റായിരുന്നു, ഒരു ബാങ്ക് തട്ടിപ്പിനെ കേന്ദ്രീകരിച്ചുള്ള പ്രമേയം വലിയ ശ്രദ്ധ നേടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here