‘അജിത് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും’: വെളിപ്പെടുത്തി മന്ത്രി

മഹാരാഷ്ട്രയില്‍ ഉടന്‍ തന്നെ അജിത് പവാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്ന വെളിപ്പെടുത്തലുമായി മന്ത്രി ധര്‍മറാവുബാബാ അത്രം. നാഷ്ണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായ അജിത് പവാര്‍ വിഭാഗത്തിന്റെ ശക്തി വര്‍ദ്ധിച്ചതായും ഈയടുത്തായി നടന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ ശക്തി അവര്‍ തെളിയിച്ചതായും മന്ത്രി അഭിപ്രായപ്പെടുന്നു.

ALSO READ: ആട്ടിൻകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു; പ്രതിയായ യുവാവ് പിടിയിൽ

‘നാളുകളായി അജിത് പവാര്‍ മുഖ്യമന്ത്രിയാകുമെന്ന് ഞാന്‍ പറയുന്നുണ്ട്. അത് ഉടന്‍ സംഭവിക്കും.’- സംസ്ഥാന ഭക്ഷ്യസുരക്ഷാ മന്ത്രി പറഞ്ഞു.

ALSO READ: ന്യായീകരണങ്ങളൊന്നുമില്ല; ഇസ്രയേലിനെതിരെ ഫ്രാന്‍സ്

അജിത് പവാറും ധര്‍മറാവുംബാബ ഉള്‍പ്പെടെ എട്ടു എംഎല്‍എമാരും ഇക്കഴിഞ്ഞ ജൂലായ രണ്ടിനാണ് ഏക്‌നാഥ് ഷിന്‍ഡേ സര്‍ക്കാരിന്റെ ഭാഗമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here