
മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ ഒരുപാട് നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് അജു വര്‍ഗീസ്. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിലെ മനോഹരമായി നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് പറയുകയാണ് താരം.
എന്നെ എപ്പോള്‍ കണ്ടാലും, എല്ലാ സിനിമകള്‍ക്കും മുമ്പ് വിനീത് എന്നോട് പറയുന്ന ഒറ്റ കാര്യം വണ്ണം കുറയ്ക്കണം എന്നുള്ളതാണെന്ന് അജു വര്‍ഗീസ് പറഞ്ഞു. അത് ഞാന്‍ അനുസരിക്കാതിരുന്ന ഏക സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണെന്നും ബാക്കി എല്ലാ സിനിമയിലും ഞാന്‍ ശ്രമിച്ചിട്ടുണ്ടെന്നും താരം തുറന്നുപറഞ്ഞു.
‘എന്നെ എപ്പോള്‍ കണ്ടാലും, എല്ലാ സിനിമകള്‍ക്കും മുമ്പ് വിനീത് എന്നോട് പറയുന്ന ഒറ്റ കാര്യം വണ്ണം കുറയ്ക്കണം എന്നുള്ളതാണ്. അത് ഞാന്‍ അനുസരിക്കാതിരുന്ന ഏക സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ്. ബാക്കി എല്ലാ സിനിമയിലും ഞാന്‍ ശ്രമിച്ചിട്ടുണ്ട്.
വടക്കന്‍ സെല്‍ഫിയില്‍ ശ്രമിക്കാന്‍ പറ്റിയില്ല. മലര്‍വാടി ആര്‍ട്സ് ക്ലബ്, തട്ടത്തിന്‍ മറയത്ത്, ഹൃദയം, തുടങ്ങിയ സിനിമയിലെല്ലാം എന്നോട് പറഞ്ഞിട്ടും ഉണ്ട് ഞാന്‍ അത് ചെയ്തിട്ടും ഉണ്ട്. സത്യത്തില്‍ എന്നോട് എല്ലാ സിനിമക്ക് മുമ്പും വിനീത് ഇത് പറയും,’ അജു വര്‍ഗീസ് പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


