മകൻ്റെ തീരുമാനം തനിക്ക് വളെരെയധികം വേദനയുണ്ടാക്കി: എ.കെ ആൻ്റണി

ബിജെപിയിൽ ചേരാനുള്ള മകൻ്റെ തീരുമാനം തനിക്ക് വളെരെയധികം വേദനയുണ്ടാക്കിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്. അങ്ങേയറ്റം തെറ്റായ തീരുമാനമാണ് അനിൽ കെ ആൻ്റണിയുടേതെന്നും ആൻ്റണി കൂട്ടിച്ചേർത്തു.

മതേതരത്വവും ബഹുസ്വരതയുമാണ് ഇന്ത്യയുടെ ഐക്യത്തിൻ്റെ അടിസ്ഥാന നയങ്ങൾ. 2014-ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം രാജ്യത്തിൻ്റെ അടിസ്ഥാന നയങ്ങളെ ദുർബലപ്പെടുത്തി രാജ്യത്തിൻ്റെ ഐക്യത്തെ തകർക്കുകയാണ്. 2019-ൽ മോദി വീണ്ടും അധികാരത്തിൽ എത്തിയ ശേഷം നാനാത്വത്തിൽ ഏകത്വത്തിന് പകരം ഏകത്വം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. തൻ്റെ അവസാന ശ്വാസം വരെ ബിജെപിയുടെ തെറ്റായ നയങ്ങൾക്കെതിരെ ചോദ്യമുയർത്തുമെന്നും ആൻ്റണി പറഞ്ഞു.

നെഹ്രു കുടുംബത്തിനോട് താൻ വളരെയധികം കടപ്പെട്ടിരിക്കുന്നു. നെഹ്രു കുടുംബത്തിനോടായിരിക്കും എന്നും തൻ്റെ കൂറ് എന്നും ആൻ്റണി പറഞ്ഞു. തൻ്റെ ജീവിതത്തിൻ്റെ അവസാന കാലത്തിലൂടെയാണ് കടന്നു പോകുന്നത്. മരണം വരെ താൻ ഒരു കോൺഗ്രസുകാരനായിരിക്കും എന്നും ആൻ്റണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News