മദ്യനികുതി ഇളവ്: യുഡിഎഫ് സർക്കാരിന് കൂട്ടുത്തരവാദിത്വം ഇല്ല, ധനബില്ല് അവതരിപ്പിക്കുന്നത് സ്പീക്കർ തടയണമെന്ന് എ കെ ബാലൻ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് ധനബില്ലിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി എ കെ ബാലൻ. യുഡിഎഫ് സർക്കാരിന് കൂട്ടുത്തരവാദിത്വം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ധന ബില്ല് അവതരിപ്പിക്കുന്നത് സ്പീക്കർ തടയണമെന്നും നയം പ്രഖ്യാപിച്ചചതിനു ശേഷം മാത്രമെ ധനബില്ല് അവതരിപ്പിക്കാൻ പാടൂള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ബജറ്റിലൂടെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചത് ഗവർണറെ അപമാനിക്കുന്നതിന് തുല്യമാണെന്നും എ കെ ബാലൻ പറഞ്ഞു. നയപ്രഖ്യാപനത്തിൽ ഇല്ലാത്ത കാര്യമാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ഒഴിവാക്കി ധനബില്ല് അവതരിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: മദ്യനികുതി ഇളവ്: വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയതിനല്ലല്ലോ; ന്യായീകരണവുമായി കെ മുരളീധരൻ

അതേസമയം, കെഎം ഷാജിക്ക് നല്ല മാറ്റമുണ്ടെന്നും ഷാജി യുഡിഎഫിനല്ല ബിജെപിക്ക് അനുകൂലമാണെന്നും എ കെ ബാലൻ പറഞ്ഞു. യുഡിഎഫ് ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുകയാണെന്നും അദ്ദേഹം വിമർശിച്ചു.

കേന്ദ്രത്തിനെതിരെ ഷാജിയും യുഡിഎഫും ഒന്നും പറയില്ലെന്നും അദ്ദേഹം പറഞ്ഞു. മതമാണ്, മതമാണ് മതമാണ് പ്രശ്നം എന്നത് മാത്രം ഇനി ദേദഗതി ചെയ്താൽ മതിയെന്നും അദ്ദേഹം വിമർശിച്ചു.

ഷേക്സ്പിയർ കൃതിയിലെ പ്രതികാര ദേവതയെ പോലെ പിണറായി സംഘികളുടെ ആളാണെന്ന് പ്രചരിപ്പിച്ചതിനുള്ള തിരിച്ചടിയാണ് ഇപ്പോൾ യുഡിഎഫിന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ബില്ല് പാസായിട്ട് ചർച്ച ചെയ്യാമെന്ന കെ മുരളീധര​ന്റെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ധന ബില്ല് അവതരിപ്പിച്ചാൽ ബജറ്റ് പാസാകുമെന്നും പിന്നെ ഭേദഗതി ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. യുഡിഎഫ് സൂത്രപണി ചെയ്യുന്നെന്നും അദ്ദേ​ഹം പറഞ്ഞു.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News