‘അൻവറിൻ്റെ കൈയിൽ രേഖകളൊന്നും ഇല്ല, അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകില്ലെന്നാണ് പറയുന്നത്’: എകെ ബാലൻ

ak balan on pv anwar

അൻവറിൻ്റെ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. എന്നാൽ അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകില്ലെന്നാണ് അൻവർ പറയുന്നത്. അൻവറിൻ്റെ കൈയിൽ രേഖകളൊന്നും ഇല്ലാത്തതാണ് അതിന് കാരണം. യുഡിഎഫ് അടിയന്തരപ്രമേയത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ചർച്ച ചെയ്താൽ ബൂമറാങ് ആകും എന്ന് ഉറപ്പുള്ളതുകൊണ്ടാണ്. അതുപോലെയാണ് ഇപ്പോൾ അൻവറിന്റെയും ശൈലിയെന്നും, എഴുതി തയ്യാറാക്കിയ ഒരു പരാതി നൽകാൻ ധൈര്യമുണ്ടോയെന്നും എകെ ബാലൻ.

Also Read; ‘ഉദ്യോഗസ്ഥരെ കയറൂരിയ കാളയെ പോലെ വിടില്ല…’: തിരുവഞ്ചൂർ രാധാകൃഷ്ണന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ

അൻവറിന്റെ പരാതി ഗവർണർക്കോ കോടതിയിലോ നൽകിയാൽ മതി. അൻവറിനെ വെല്ലുവിളിക്കുന്നു, അൻവറിന് ഇപ്പൊ 10 പേരെ കിട്ടാനില്ല. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേന്ദ്രസഹായം കിട്ടുമെന്നാണ് അൻവറിന്റെ പ്രതീക്ഷയെന്നും എകെ ബാലൻ. അതേസമയം, പാലക്കാടും ചേലക്കരയും ബിജെപിയും കോൺഗ്രസുമാണ് ധാരണയെന്നും എകെ ബാലൻ. പിണറായി വിജയന്റെ മടിയിൽ കനമില്ല എന്നല്ലേ ഈ അന്വേഷണങ്ങൾ തെളിയിക്കുന്നതെന്നും, പിണറായി വിജയനെതിരെ ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത് എന്തോ അസുഖത്തിന്റെ ഭാഗമാണെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു.

Also Read; എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തെ പ്രതിഷേധം; ഭരണത്തിൽ അഴിച്ചുപണി നടത്തി

CPIM central committee member AK Balan said that an investigation is being conducted into Anwar’s complaint

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News