മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയെ മോദിയുടെ റോഡ് ഷോയിൽ ഉൾക്കൊള്ളിക്കാത്ത സംഭവം; മതന്യൂനപക്ഷങ്ങൾക്ക് ബിജെപിയിലുള്ളത് തൊട്ടുകൂടായ്മയെന്ന് എ കെ ബാലൻ

മലപ്പുറത്തെ ബിജെപി സ്ഥാനാർഥി ഡോ. അബ്ദുൽ സലാമിനെ നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽ ഉൾക്കൊള്ളിക്കാത്ത സംഭവത്തിൽ കടുത്ത വിമർശനവുമായി എ കെ ബാലൻ. പ്രധാനമന്ത്രിയ്ക്കൊപ്പം വാഹനത്തിൽ പാലക്കാട്, പൊന്നാനി, മലപ്പുറം സ്ഥാനാർഥികൾ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. എന്നാൽ മലപ്പുറം സ്ഥാനാർഥിക്ക് അതിനുള്ള അവസരം ലഭിക്കാത്ത സാഹചര്യം ഉണ്ടായി. അദ്ദേഹം ഒരു മുസ്‌ലിം ആയത് കൊണ്ട് അനുവാദം നൽകിയില്ല എന്ന തെറ്റായ സന്ദേശമാണ് ഇതിൽ നിന്ന് നൽകിയത്. മലപ്പുറം സ്ഥാനാർഥി ഒരു മതന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന ആളല്ലേ, അദ്ദേഹത്തിന് മുൻഗണന നൽകേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

Also Read: ‘ബൈക്കിൽ സിലിണ്ടറുമായി പോയിരുന്ന ഞങ്ങളെ സൈക്കിളിൽ വിറകുമായി പോകാൻ പഠിപ്പിച്ച മോദിജി!’; ട്രോളുമായി സോഷ്യൽ മീഡിയ

കഴിഞ്ഞ തവണ കിട്ടിയ വോട്ട് പോലും ബിജെപിക്ക് ഇത്തവണ പാലക്കാട് കിട്ടില്ല. പ്രധാനമന്ത്രി വന്നത് കൊണ്ടൊന്നും ബിജെപി ഇവിടെ ജയിക്കാൻ പോകുന്നില്ല. പ്രധാനമന്ത്രിയുടെ സന്ദർശനം സാധാരണക്കാർക്ക് വലിയ പ്രയാസം ഉണ്ടാക്കി. പ്ലസ് വൺ പരീക്ഷക്ക് എത്തിയ കുട്ടികൾ രാവിലെ 7 മണിക്ക് മുൻപേ സ്കൂളിൽ എത്തേണ്ടി വന്നു. 10 മണിക്കുള്ള പരീക്ഷക്ക് അതിരാവിലെ എത്തേണ്ടി വന്നു. ഏറെ പ്രയാസപ്പെട്ടാണ് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ എത്തിച്ചത്. റൂട്ട് ഒന്ന് മാറ്റി വീട്ടിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Also Read: ഡോ. അബ്ദുൾ സലാമിന് ‘നോ എൻട്രി’; മോദിയുടെ റോഡ് ഷോയിൽ നിന്ന് മലപ്പുറം ബിജെപി സ്ഥാനാർഥിയെ ഒഴിവാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here