വിവാഹവാർഷിക സമ്മാനമായി ഭാര്യയ്ക്ക് എ കെ 47 ; വിവാദത്തിലായി തൃണമൂൽ കോൺഗ്രസ് നേതാവ്

വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്ക്ക് എ കെ 47 തോക്ക് സമ്മാനിച്ച തൃണമൂൽ കോൺഗ്രസ് നേതാവ് വിവാദത്തിൽ.കൊൽക്കത്തയിലാണ് സംഭവം. തൃണമൂൽ കോൺഗ്രസ് നേതാവായ റിയാസുൽ ഹഖ് ആണ് ഭാര്യ സബീന യാസ്മിന് ഒന്നാം വിവാഹ വാർഷികത്തിൽ തോക്ക് സമ്മാനമായി നൽകി വിവാദത്തിലായത്.

also read:ഓണം സീസണിലെ മദ്യ വില്പന; ബെവ്‌കോ വിറ്റഴിച്ചത് 757 കോടി രൂപയുടെ മദ്യം

സമ്മാനമായി നൽകിയ തോക്കുമായി നിൽക്കുന്ന ചിത്രം സബീന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവാദത്തിന് തുടക്കമാവുന്നത്. തിങ്കളാഴ്ച്ചയാണ് തോക്കുമായി നിൽക്കുന്ന ചിത്രം സബീന യാസ്മിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

also read:ചന്ദ്രനില്‍ ചന്ദ്രയാന്‍റെ ആറാട്ട്, റോവര്‍ ചുറ്റിക്കറങ്ങുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ലാന്‍ഡര്‍: വീഡിയോ

ചിത്രം ചർച്ചയായതോടെ റിയാസുൽ സംസ്ഥാനത്ത് താലിബാൻ ഭരണത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. ചിത്രം സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായതോടെ കളിത്തോക്ക് ആണെന്ന അവകാശവാദവുമായി റിയാസുൽ രംഗത്തെത്തി. കളിത്തോക്ക് കൈവശം വച്ച് തൻ്റെ ഭാര്യ ചിത്രം പകർത്തിയതിൽ എന്താണ് തെറ്റെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. തെറ്റായ പ്രചാരണമാണ് തനിക്കെതിരേ നടക്കുന്നതെന്നും റിയാസുൽ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News