പാലക്കാട് കാട്ടാന ആക്രമണം: പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്ന് വനം മന്ത്രി

A K Saseendran

പാലക്കാട് മുണ്ടൂർ സെക്ഷൻ പരിധിയിൽ കണ്ണാടും ചോല ഭാഗത്ത് ഒരു സ്ത്രീയെയും മകനെയും കാട്ടാന ആക്രമിച്ച് ഒരാൾ മരണപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും ജില്ലാ കളക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആനയെ പ്രദേശത്ത് നിന്നും ഉള്‍ക്കാട്ടിലേക്ക് തുരത്താനും ആവശ്യമായ പോലീസ് സഹായം ഉള്‍പ്പെടെ നല്‍കാനും നിര്‍ദേശിച്ചു.

കൂടുതല്‍ ആർആർടി അംഗങ്ങളെ പങ്കെടുപ്പിക്കും. ഫെൻസിങ്ങ് ഉള്ളതായി ഉറപ്പ് വരുത്തണമെന്നും നിർദേശമുണ്ട്. മരണപ്പെട്ട ആളുടെ കുടുംബത്തിന് ഉടന്‍ നഷ്ട പരിഹാരം നല്‍കുമെന്നും ആശുപത്രിയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ALSO READ: മുനമ്പത്ത് യുവാവ് തലക്കടിയേറ്റ് കൊല്ലപ്പെട്ട കേസ്: പ്രതി അറസ്റ്റിൽ

കയറംക്കോട് സ്വദേശി അലൻ ആണ് ഇന്ന് കാട്ടാന ആക്രമണത്തിൽ മരിച്ചത്. കണ്ണാടൻചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ അലൻ്റെ അമ്മയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. വൈകിട്ട് ഏഴരയോടെ ആയിരുന്നു ആക്രമണം. അമ്മയും മകനും കൂടി വീട്ടിലേക്ക് പോകുന്ന വഴി ആയിരുന്നു ആക്രമണം. ഈ മേഖലയിൽ കഴിഞ്ഞ ദിവസം കാട്ടാനകൾ ഇറങ്ങിയിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News