തണ്ണീർക്കൊമ്പനെ പിടികൂടാൻ പരിശ്രമിച്ച ദൗത്യസംഘത്തെ അഭിനന്ദിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടിയ ദൗത്യസംഘത്തെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ജനപ്രതിനിധികൾ, നാട്ടുകാർ, മാധ്യമ പ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി മന്ത്രി വ്യക്തമാക്കി. അഭിനന്ദന കുറിപ്പ് മന്ത്രി ഫേസ്ബുക് പേജിൽ പങ്കുവെച്ചു.

ALSO READ: അക്മ സോഷ്യല്‍ ക്ലബ് യൂത്ത് ഫെസ്റ്റിവല്‍ സീസണ്‍ 5 ഫെബ്രുവരിയില്‍

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്
വയനാട് മാനന്തവാടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടിയ ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കിയ ജനപ്രതിനിധികള്‍, നാട്ടുകാര്‍, ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.

അതേസമയം മയക്കുവെടിവെച്ച ആനയെ കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റിയ തണ്ണീർക്കൊമ്പനെ ബന്ദിപ്പൂർ വനത്തിലാകും തുറന്നുവിടുക. ആനയ്ക്ക് ആരോഗ്യ പ്രശ്നനങ്ങൾ ഇല്ലെന്നാണ് വിലയിരുത്തൽ. ആനിമൽ ആംബുലൻസിലാണ് ആനയെ കയറ്റിയത്. വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ 12 ലധികം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കീഴ്‌പ്പെടുത്താൻ കഴിഞ്ഞത്.

ALSO READ:ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു: ധനുഷ് സിനിമയുടെ ചിത്രീകരണം നിർത്തിവെപ്പിച്ച് പോലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News