‘നിയമപരമായ എന്ത് വീഴ്ചയുണ്ടായാലും നടപടികൾ സ്വീകരിക്കും’; കൊയിലാണ്ടിയിൽ ആനയിടഞ്ഞ ക്ഷേത്രം സന്ദർശിച്ച് മന്ത്രി എകെ ശശീന്ദ്രൻ

A K SASEENDRAN

കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞ മണക്കുളങ്ങര ഭഗവതി ക്ഷേത്രം വനം മന്ത്രി മന്ത്രി എകെ ശശീന്ദ്രൻ സന്ദർശിച്ചു. ദാരുണമായ ദുരന്തത്തിനാണ് പ്രദേശം സാക്ഷ്യം വഹിച്ചതെന്നും ദുരന്തത്തിന്‍റെ ആഘാതം വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. നാട്ടാന പരിപാലന ചട്ടം പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചു. ജാഗ്രത ഉണ്ടായില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതിന്‍റെ അടിസ്ഥാനത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ക്ഷേത്രം ഭാരവാഹികൾ മനഃപൂർവം ഉണ്ടാക്കിയ അപകടമല്ല, എന്നാൽ സർക്കാരിന് നിയമനടപടികളുമായി മുന്നോട്ട് പോവണം.

മോണിറ്ററിങ് കമ്മിറ്റിക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കും. ക്ഷേത്രം ഭാരവാഹികൾ മനഃപൂർവം ഉണ്ടാക്കിയ അപകടമല്ലെങ്കിൽ പോലും സർക്കാരിന് നിയമനടപടികളുമായി മുന്നോട്ട് പോവണം. നാടിന്‍റെ പ്രശ്നമായതുകൊണ്ട് വളരെ നിഷ്പക്ഷമായ നടപടികൾ സ്വീകരിക്കും.

ALSO READ; കൊയിലാണ്ടിയിൽ ആനയിടഞ്ഞ സംഭവം; നാട്ടാന പരിപാലനത്തിന്റെ ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റി ചേർന്നു

വെടിക്കെട്ട് ആനകളെ പരിഭ്രാന്തരാക്കി എന്നാണ് അറിയാൻ സാധിച്ചത്. നിയമപരമായി എന്ത് വീഴ്ചയുണ്ടായാലും അവർക്കെതിരെ നടപടികൾ സ്വീകരിക്കും. ധനസഹായം ക്ഷേത്രം നൽകുന്ന രീതിയാണ് ഉള്ളത്. ഇൻഷുറൻസ് ഉൾപ്പടെയുള്ളവ ലഭ്യമാക്കും. മുഖ്യമന്ത്രിയുമായി സംസാരിച്ച് കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെയും പ്രദേശികമായും കാര്യങ്ങൾ തീരുമാനിക്കനാണ് ജില്ലാ മോണിറ്ററിങ് കമ്മിറ്റി ഉണ്ടാക്കിയത്. തെളിവുകളുടെ അടിസ്ഥാനത്തിൽ വന്ന റിപ്പോർട്ട്‌ ആണ് ബാക്കിയുള്ളവ പരിശോധനയിൽ വരേണ്ട കാര്യങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടക്കുന്ന കാര്യത്തിൽ മന്ത്രിയായ താൻ ഒരു തീരുമാനം പറയുന്നത് ശെരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News