നൈറ്റ് റൈഡേഴ്‌സിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല; ആകാശ് ദീപ് ഐപിഎല്ലിൽ നിന്നും പുറത്ത്

akashdeep

ബൗളർമാരുടെ കാര്യത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. മതീഷ പതിറാണയ്ക്കും ഹർഷിത് റാണയ്ക്കും പിന്നാലെ ഇന്ത്യൻ പേസർ ആകാശദീപ് ഐപിഎല്ലിന്റെ പുതിയ സീസണിൽ നിന്നും പുറത്തായി.

29‑കാരനായ താരത്തിനു ഈ സീസണിലെ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് ടീം അധികൃതർ സ്ഥിരീകരിച്ചു.അദ്ദേഹത്തിന് ഇതുവരെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ നീക്കം. താരത്തെ മാസങ്ങൾ മുൻപ് അബുദാബിയിൽ നടന്ന മിനി ലേലത്തിൽ ഒരു കോടി രൂപയ്ക്കാണ് കൊൽക്കത്ത സ്വന്തമാക്കിയത്. എന്നാൽ ഈ ആഴ്ച ആരംഭിച്ച കൊൽക്കത്തയുടെ പരിശീലന ക്യാമ്പിൽ അദ്ദേഹം പങ്കെടുത്തില്ല എന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ ചികിൽസയും പുനരധിവാസവും തുടരുകയാണ് ആകാശദീപ് എന്നാണ് റിപ്പോർട്ട്.

Also Read: ഫിറ്റ്‌നസ് ടെസ്റ്റ് വിജയിക്കുന്നവർ മാത്രം ഐപിഎല്ലിൽ പങ്കെടുത്താൽ മതിയെന്ന് ശ്രീലങ്കൻ ബോർഡ്

കഴിഞ്ഞ സീസണിൽ കൈവശം വച്ചിരുന്ന ഐപിഎൽ കിരീടം നഷ്ടപ്പെട്ട കൊൽക്കത്ത ഞായറാഴ്ച നടക്കുന്ന ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെ നേരിടും. പേസ് ബൗളർമാരുടെ പരിക്കിനൊപ്പം മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയുടെ ഫോം നഷ്ടവും ടീമിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News