വിനോദ വിജ്ഞാന യാത്രകള്‍ ഒരു കുടക്കീഴില്‍; അക്ബര്‍ ഗ്രൂപ്പിന്റെ പുതിയ ഓഫീസ് കോഴിക്കോട്

മുംബൈ ആസ്ഥാനമായ അക്ബര്‍ ട്രാവല്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ബര്‍ ഹോളിഡേയ്സ്, അക്ബര്‍ സ്റ്റഡി എബ്രോഡ് എന്നിവയുടെ പുതിയ ഓഫീസ് കോഴിക്കോട് തുറന്നു. വൈ എം സി എ ക്രോസ് റോഡില്‍ മറീന റസിഡന്‍സിക്ക് സമീപം പ്രവര്‍ത്തനമാരംഭിച്ച കേന്ദ്രത്തിന്റെ ഉത്ഘാടനം പ്രശസ്ത സിനിമാ താരം സുധീര്‍ കരമന നിര്‍വഹിച്ചു.

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആനന്ദം നല്‍കുന്നത് യാത്രകളാണെന്നും ഈ മേഖലയില്‍ അക്ബര്‍ ഹോളിഡേയ്സ് തുറന്നിടുന്ന അവസരങ്ങള്‍ ശ്ലാഘനീയമാണെന്നും സുധീര്‍ കരമന പറഞ്ഞു. അക്ബര്‍ ഹോളി ഡേയ്സ് സി ഇ ഒ ബേനസീര്‍ നാസര്‍ , അക്ബര്‍ ട്രാവല്‍സ് ഡോട്ട് കോം സി ഇ ഒ നിഖില്‍ കൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു. രാജ്യത്തും വിദേശത്തുമായി ആകര്‍ഷകമായ നിരവധി ടൂര്‍ പാക്കേജുകളുമായാണ് അവധി കാലത്തെ ആഘോഷമാക്കാന്‍ അക്ബര്‍ ഹോളിഡേയ്സ് ഒരുക്കിയിരിക്കുന്നത്.

Also Read: കര്‍ഷകരെ ദുരിതത്തിലാക്കി ബിജെപി; രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ഉയരുന്നത് കര്‍ഷക പ്രശ്‌നങ്ങള്‍

അതെ സമയം 2000-ലധികം ആഗോള സര്‍വ്വകലാശാലകളുമായി സഹകരിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് പഠിക്കാനുള്ള അവസരങ്ങള്‍ തുറന്നിടുന്നതെന്ന് അക്ബര്‍ ഹോളി ഡെയിസ് സി ഇ ഒ ബേനസീര്‍ നാസര്‍ പറഞ്ഞു. ഇരുപതോളം അക്കാദമി സ്വന്തമായുള്ള സ്ഥാപനം ജര്‍മ്മന്‍ ഫ്രഞ്ച് തുടങ്ങിയ ഭാഷകള്‍ സ്വായത്തമാക്കാനും വിദഗ്ധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രാപ്തമാക്കാനും അവസരങ്ങള്‍ ഒരുക്കുന്നു. കേരളത്തിലും മുംബൈയിലും നിരവധി ബ്രാഞ്ചുകളുള്ള അക്ബര്‍ സ്റ്റഡി എബ്രോഡ് ഇതിനകം പതിനയ്യായിരം പേര്‍ക്കാണ് തൊഴില്‍ അവസരങ്ങള്‍ പ്രദാനം ചെയ്തിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News