വിനോദ വിജ്ഞാന യാത്രകൾ ഒരു കുടക്കീഴിൽ; അക്ബർ ഗ്രൂപ്പിന്റെ പുതിയ ഓഫീസ് കോഴിക്കോട്

മുംബൈ ആസ്ഥാനമായ അക്ബർ ട്രാവൽസിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന അക്ബർ ഹോളിഡേയ്‌സ്, അക്ബർ സ്റ്റഡി എബ്രോഡ് എന്നിവയുടെ പുതിയ ഓഫീസ് കോഴിക്കോട് തുറന്നു. വൈ എം സി എ ക്രോസ് റോഡിൽ മറീന റസിഡൻസിക്ക് സമീപം പ്രവർത്തനമാരംഭിച്ച കേന്ദ്രത്തിന്റെ ഉത്ഘാടനം പ്രശസ്ത സിനിമാ താരം സുധീർ കരമന നിർവഹിച്ചു. ജീവിതത്തിൽ ഏറ്റവും കൂടുതൽ ആനന്ദം നൽകുന്നത് യാത്രകളാണെന്നും ഈ മേഖലയിൽ അക്ബർ ഹോളിഡേയ്‌സ് തുറന്നിടുന്ന അവസരങ്ങൾ ശ്ലാഘനീയമാണെന്നും സുധീർ കരമന പറഞ്ഞു.

Also Read: മാംസാഹാരം കഴിക്കുന്നതിലും വെറുപ്പ്..; പ്രതിപക്ഷ നേതാക്കൾക്കെതിരെ വിദ്വേഷ പ്രസംഗവുമായി മോദി

അക്ബർ ഹോളി ഡേയ്‌സ് സി ഇ ഒ ബേനസീർ നാസർ , അക്ബർ ട്രാവൽസ് ഡോട്ട് കോം സി ഇ ഒ നിഖിൽ കൃഷ്ണൻ, എന്നിവർ സംസാരിച്ചു. രാജ്യത്തും വിദേശത്തുമായി ആകർഷകമായ നിരവധി ടൂർ പാക്കേജുകളുമായാണ് അവധി കാലത്തെ ആഘോഷമാക്കാൻ അക്ബർ ഹോളിഡേയ്‌സ് ഒരുക്കിയിരിക്കുന്നത്. അതെ സമയം 2000-ലധികം ആഗോള സർവ്വകലാശാലകളുമായി സഹകരിച്ചാണ് വിദ്യാര്‍ഥികൾക്ക് വിദേശത്ത് പഠിക്കാനുള്ള അവസരങ്ങൾ തുറന്നിടുന്നതെന്ന് അക്ബർ ഹോളി ഡെയിസ് സി ഇ ഒ ബേനസീർ നാസർ പറഞ്ഞു.

Also Read: ക്ഷേമ പെന്‍ഷനില്‍ നിഷേധാത്മക നിലപാട് തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍

ഇരുപതോളം അക്കാദമി സ്വന്തമായുള്ള സ്ഥാപനം ജർമ്മൻ ഫ്രഞ്ച് തുടങ്ങിയ ഭാഷകൾ സ്വായത്തമാക്കാനും വിദഗ്‌ധ മാർഗ നിർദ്ദേശങ്ങൾ പ്രാപ്തമാക്കാനും അവസരങ്ങൾ ഒരുക്കുന്നു. കേരളത്തിലും മുംബൈയിലും നിരവധി ബ്രാഞ്ചുകളുള്ള അക്ബർ സ്റ്റഡി എബ്രോഡ് ഇതിനകം പതിനയ്യായിരം പേർക്കാണ് തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്തിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News