‘ആർ.എസ്.എസ് നേതാവ് കൊന്തയിൽ തട്ടി, എന്തിനാ ഇതൊക്കെ എന്ന് ചോദിച്ചു’; ആർ.എസ്.എസ് വിടാനുള്ള കാരണം പറഞ്ഞ് അഖിൽ മാരാർ

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ വ്യക്തിയാണ് അഖിൽ മാരാർ. ഇതിനെല്ലാമപ്പുറം അറിയപ്പെടുന്ന നിരീക്ഷകനും സംവിധായകനും കൂടിയാണ്. എന്നാൽ ബിഗ് ബോസിൽ വിജയിച്ചതോടെയാണ് അഖിൽ കൂടുതൽ പ്രശസ്തനായത്. ഇപ്പോൾ അഖിൽ മാരാറിന്റെ പഴയ ഒരു അഭിമുഖത്തിലെ വാക്കുകളാണ് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത്.

ALSO READ: സമുദായ സംഘടനകളുടെ പേരിൽ ബിജെപി നേതാക്കളുടെ ഇ-മെയിൽ, ആറ്റിങ്ങലിൽ വി മുരളീധരൻ മതിയെന്ന് ആവശ്യം

താൻ പണ്ട് ഒരു ആർ.എസ്.എസുകാരനായിരുന്നുവെന്ന് അഖിൽ മാരാർ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചില കാരണങ്ങളാൽ താൻ ആർ.എസ്.എസ് വിട്ടു. ആ കാരണമാണ് അഖിൽ മാരാർ അഭിമുഖത്തിൽ പറയുന്നത്. “കോണ്‍ഗ്രസില്‍ വരുന്നതിന് മുന്‍പ്, കൂടെ കിടന്നവനെ രാപനി അറിയൂ എന്ന് പറയും പോലെ ഞാന്‍ ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുണ്ട്. സ്കൂള്‍ പ്ലസ് ടു കാലം വരെ അവിടെ പോയിട്ടുണ്ട്. പിന്നീട് അതില്‍ നിന്നും മാറാന്‍ കാരണം. അന്ന് കൊട്ടാരക്കരയില്‍ ആര്‍എസ്എസിന്‍റെ രാഷ്ട്രീയ സഞ്ചലനം നടന്നു.

ALSO READ: പശ്‌ചിമ ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌, അക്രമണങ്ങളില്‍ 8 പേര്‍ കൊല്ലപ്പെട്ടു, പ്രതികരിച്ച് ഗവര്‍ണര്‍

ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനായ എന്‍റെ സുഹൃത്തിനെ ഈ പരിപാടിക്ക് വേണ്ടി ഒരു ശ്രീരാമന്‍റെ വലിയ ചിത്രം വരയ്ക്കാന്‍ ഏല്‍പ്പിച്ചു. അന്ന് ഫ്ലെക്സും, ബോര്‍ഡും ഒന്നും ഇല്ലല്ലോ. ഈ സുഹൃത്തിന്‍റെ കഴുത്തില്‍ ഒരു കൊന്ത കിടപ്പുണ്ട്. അന്ന് വന്ന ആര്‍എസ്എസ് നേതാക്കളില്‍ ഒരാള്‍ ‘എന്തിനാടെ കൊന്തയൊക്കെ എന്ന് പറഞ്ഞ്’ അതില്‍ തട്ടി. പിന്നെ അവന്‍റെ വീട്ടില്‍ എല്ലാ ദൈവങ്ങളുടെയും ഫോട്ടോയുണ്ട്. അതിനെയും മോശമായി സംസാരിച്ചു. ഈ സംസാരം എനിക്ക് പിടിച്ചില്ല. ആ അഭിപ്രായ വ്യത്യാസത്താല്‍ ഞാന്‍ ആര്‍എസ്എസ് വിട്ടു.

ALSO READ: ഷാരൂഖ് ഖാന് അഭിനയിക്കാനറിയില്ലെന്ന് പാക് നടി മഹ്നൂർ ബലൂച്

നമുക്ക് മനുഷ്യനെ മനുഷ്യനായി മാത്രമേ കാണാന്‍ പറ്റൂ. മതമോ ജാതിയോ എനിക്കില്ല. ഞാന്‍ അവിടെ പോയത് തന്നെ സ്പോര്‍ട്സ് മാന്‍ എന്ന നിലയില്‍ കബഡി കളിയും മറ്റു കാര്യങ്ങളും ഒക്കെ കാരണമാണ്. അങ്ങനെ പതിനേഴ് പതിനെട്ട് വയസായപ്പോള്‍ ഞാന്‍ ആര്‍എസ്എസ് വിട്ടു.

പക്ഷെ ഒരിക്കലും ഒരു ശാഖയില്‍ പോലും മതപരമായി മറ്റൊരു മതത്തെ മോശമാക്കി പറഞ്ഞിട്ടില്ല. ആ വ്യക്തിയുടെ കുഴപ്പത്താലാണ് ഞാന്‍ വിട്ടത്. സംഘടനയില്‍ ചില വ്യക്തികള്‍ക്ക് മൈന്‍റ് സെറ്റ് വേറെയായിരിക്കും. അതേ സമയം സംഘടനയുടെ ക്ലാസില്‍ നിന്നോ മറ്റോ എനിക്ക് ഇത്തരം അനുഭവം ഇല്ല. അവരുടെ ലക്ഷ്യം വേറെയാണ്”; അഖിൽ മാരാർ അഭിമുഖത്തിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News