ബാസിത്തും ഹരിദാസും സെക്രട്ടേറിയേറ്റിലെത്തിയ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്, അഖില്‍ മാത്യുവിന് എതിരായ ആരോപണം പൊളിഞ്ഞു

ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിനെതിരായ പരാതിയിൽ ഹരിദാസന്‍റെ വാദം പൊളിഞ്ഞു. ബാസിത്തും ഹരിദാസും സെക്രട്ടേറിയേറ്റിലെത്തിയ ദൃശ്യങ്ങള്‍ കൈരളിന്യൂസ് പുറത്തുവിട്ടു. ഏപ്രിൽ 10നാണ് ഇരുവരും സെക്രട്ടേറിയറ്റില്‍ എത്തിയത്. പണം കൈമാറുന്ന ദൃശ്യങ്ങൾ ഇല്ല.

ബാസിതും ഹരിദാസും സെക്രട്ടറിയേറ്റ് അനക്‌സ് 2 ന് മുന്നിലെത്തിയ സിസിടിവി ദൃശ്യങ്ങളാണ് കൈരളി ന്യൂസ് പുറത്തുവിട്ടത്. പണം ആര്‍ക്കും കൈമാറുന്നത് ദൃശ്യങ്ങളില്‍ ഇല്ല. ഇരുവരും ആരെയും കാണാതെ മടങ്ങിയതും സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. ഏപ്രില്‍ 10 ന് ഉച്ചക്ക് ശേഷമാണ് ഇരുവരും എത്തിയത്.

ALSO READ: വീണ്ടും അവാര്‍ഡ് നേട്ടവുമായി കേരളാ ടൂറിസം; ഐസിആര്‍ടി ഇന്ത്യ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഗോള്‍ഡ് അവാര്‍ഡ് കേരളത്തിന്

അതേസമയം ഡോക്ടര്‍ നിയമനത്തിന് കൈക്കൂലി നല്‍കിയത് അഖില്‍ മാത്യുവിനെന്ന മൊഴിയില്‍ മലക്കംമറിയുകയായിരുന്നു ഹരിദാസന്‍. അഖില്‍ മാത്യുവിനെ കണ്ടാല്‍ തിരിച്ചറിയില്ലെന്നാണ് ഹരിദാസന്‍ പറയുന്നത്. പണം കൈമാറിയതിന്റെ രേഖകളും പൊലീസിനു നല്‍കാനായില്ല.

ALSO READ: 2000 രൂപ നോട്ടുകള്‍ മാറാനുള്ള അവസാന തീയതി നീട്ടി ആര്‍ബിഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here