
കേന്ദ്രസാഹിത്യ അക്കാദമി യുവപുരസ്‌കാരത്തിന് അഖില്‍ പി. ധർമജൻ അര്‍ഹനായി. റാം കെയര്‍ ഓഫ് ആനന്ദി എന്ന നോവലിനാണ് പുരസ്‌കാരം. ആലപ്പുഴ പാതിരപ്പളളി സ്വദേശിയാണ്. അമ്പതിനായിരം രൂപയും ഫലകവുമാണ് പുരസ്‌കാരങ്ങള്‍.
കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യപുരസ്‌കാരത്തിന് എഴുത്തുകാരന്‍ ശ്രീജിത്ത് മൂത്തേടത്ത് അര്‍ഹനായി. പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന നോവലിനാണ് പുരസ്‌കാരം. കോഴിക്കോട് നാദാപുരം വാണിമേല്‍ സ്വദേശിയായ ശ്രീജിത്ത് മൂത്തേടത്ത് തൃശൂർ ചേര്‍പ്പ് സി എന്‍ എന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ അദ്ധ്യാപകനാണ്.
ഗ്രേസി, ജോസഫ്, പി കെ കുസലകുമാരി, രാജീവ് ഗോപാലകൃഷ്ണന്‍ എന്നിവരടങ്ങിയ മൂന്നംഗ ജൂറിയാണ് മലയാളത്തിലെ പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. സാഹിത്യ അക്കാദമി പ്രസിഡന്റ് മാധവ് കൗശിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുരസ്‌കാരങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.
Akhil P. Dharmajan has been awarded the Kendra Sahitya Akademi Yuva Puraskar. The award is for the novel Ram Care of Anandi. He is a native of Pathirapalli, Alappuzha. The awards consist of a cash prize of Rs 50,000 and a plaque.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here