അനധികൃത ഖനന കേസ്; അഖിലേഷ് യാദവ് ഇന്ന് സിബിഐക്ക് മുമ്പില്‍ ഹാജരാവില്ല

സമാജ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഇന്ന് സിബിഐക്ക് മുമ്പില്‍ ഹാജരാവില്ല.അനധികൃത ഖനന കേസിലാണ് സാക്ഷി എന്ന നിലയില്‍ അഖിലേക്ഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.അഞ്ച് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിബിഐ സമന്‍സ് അയച്ചത്

ALSO READ ; ളോഹ പരാമര്‍ശ്ശം; ബിജെപി വയനാട് ജില്ലാ പ്രസിഡന്റിനെ നീക്കി

അനധികൃത ഖനന കേസില്‍ സാക്ഷിയായാണ് സമന്‍സ് അയച്ചിരിക്കുന്നത്. സിആര്‍പിസി സെക്ഷന്‍ 160 പ്രകാരമാണ് സിബിഐ നോട്ടീസ് നല്‍കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. 2012-2016 കാലയളവില്‍ ഉത്തര്‍പ്രദേശിലെ ഹമിര്‍പൂറില്‍ നടന്ന അനധികൃത ഖനനം സംബന്ധിച്ച കേസിലാണ് നോട്ടീസ്.

ALSO READ; ‘നന്ദി പിഐഎ’; കുറിപ്പെഴുതിവെച്ച് പാകിസ്താനി എയർ ഹോസ്റ്റസ് കാനഡയിൽവെച്ച് മുങ്ങി !

അഖിലേഷ് യാദവ് ബിജെപിക്കെതിരെ കഴിഞ്ഞദിവസം രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്‍ഡ്യ മുന്നണിയെ കുറിച്ച് ബിജെപി പരിഭ്രാന്തരാണെന്നും മറ്റ് പാര്‍ട്ടികളെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ ചൊവ്വാഴ്ച നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത വിമത എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് യാദവ് പറഞ്ഞിരുന്നു. പത്ത് സീറ്റിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എട്ടിലും ബിജെപി ആണ് വിജയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News