
അക്ഷരമ്യൂസിയം മലയാളത്തെ കൂടുതൽ സമ്പന്നമാക്കിയെന്ന് മന്ത്രി വി.എൻ വാസവൻ. കോട്ടയത്ത് അക്ഷരമ്യൂസിയത്തിന്റെ തുടർഘട്ടങ്ങളുടെ നിർമാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ എസ്.പി.സി.എസ് ഏർപ്പെടുത്തിയ അക്ഷരപുരസ്‌കാര സാഹിത്യകാരൻ യു.കെ കുമാരന് കൈമാറി.
സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാട്ടകം ഇന്ത്യാ പ്രസ് പുരയിടത്തില്ലാണ് സഹകരണവകുപ്പ് അക്ഷര മ്യൂസിയം പണികഴിച്ചത്. ഇതിന്റെ രണ്ടും, മൂന്നും നാലും ഘട്ടങ്ങളുടെ നിർമ്മാണോദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. മലയാളത്തെ കൂടുതൽ സമ്പന്നമാക്കാൻ അക്ഷരം മ്യൂസിയത്തിന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
സാഹിത്യപ്രവർത്തക സഹകരണസംഘം ഏർപ്പെടുത്തിയ അക്ഷരപുരസ്‌കാരം. സാഹിത്യകാരൻ യു.കെ കുമാരന് മന്ത്രി സമ്മാനിച്ചു. ഒന്നേകാൽ ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങിൽ എസ്.പി.സി.എസ് പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാർ അധ്യക്ഷനായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

