ഏറ്റവും മികച്ച വസ്ത്രം അണിയുന്നവരുടെ പട്ടികയില്‍ അക്ഷതാ മൂര്‍ത്തി

ബ്രിട്ടനില്‍ ഏറ്റവും നല്ല വസ്ത്രം അണിയുന്നവരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഇടംപിടിച്ച് പ്രധാനമന്ത്രി ഋഷി സുനാകിന്റെ ഭാര്യ അക്ഷതാ മൂര്‍ത്തി. ാറ്റ്ലര്‍ മാഗസിന്‍ പുറത്തുവിട്ട 2023-ലെ പട്ടികയിലാണ് ഫാഷന്‍ ഡിസൈറും ബിസിനസുകാരിയുമായ അക്ഷത ഇടം പിടിച്ചത്. ‘ഫസ്റ്റ് ലേഡി ഫാബുലസ്’ എന്നാണ് മാഗസിന്‍ അക്ഷതയെ വിശേഷിപ്പിക്കുന്നത്. നടന്‍ ബില്‍ നൈഗി, ബിയാട്രിസ് രാജകുമാരിയുടെ ഭര്‍ത്താവ് എഡ്വാര്‍ഡോ മാപ്പെല്ലി മോസിയും പട്ടികയിലുണ്ട്.

Also Read: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജൻ

ആഡംബര വസ്ത്രങ്ങളും ബാഗുകളും ചെരുപ്പുകളാണ് എപ്പോഴും ധരിക്കാറുള്ളത്. കളര്‍ഫുള്‍ ഔട്ട്ഫിറ്റുകള്‍ ധരിക്കാനാണ് അക്ഷതയ്ക്ക് താത്പര്യം. വ്യത്യസ്ത ഡിസൈനുകളുള്ള ഗൗണും കടുംനിറത്തിലുള്ള പാന്റും ഷര്‍ട്ടുമെല്ലാം ധരിച്ച് അക്ഷത പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ഇന്ത്യന്‍ ബഹുരാഷ്ട്രകമ്പനിയായ ഇന്‍ഫോസിസ് സഹസ്ഥാപകരായ നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മകളാണ് അക്ഷത. കാലിഫോര്‍ണിയയിലെ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പഠനം. അതിനുശേഷം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ എം.ബി.എ. ചെയ്തു. സ്റ്റാന്‍ഫോര്‍ഡിലെ പഠനത്തിനിടയിലാണ് ഋഷി സുനാക്കിനെ അക്ഷത പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വളരുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News