അക്ഷയ് കുമാറിന്റെ വാക്ക് വെള്ളത്തിൽ വരച്ച വര പോലെയായി; താരത്തിനെതിരെ വിമർശനവുമായി ആരാധകർ

പാൻ മസാല പരസ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് നേരത്തെ പ്രസ്താവന ഇറക്കിയിരുന്ന ആളാണ് അക്ഷയ്കുമാർ. എന്നാൽ ഇപ്പോൾ അതിന് വിപരീതമായിട്ടാണ് താരം പ്രവർത്തിച്ചിരുന്നത്. ഇതിനെതിരെ ശക്തമായ വിമർശനമാണ് ആരാധകരിൽ നിന്നും ഉണ്ടായിട്ടുള്ളത്. പാൻ മസാലയുടെ വിവാദ പരസ്യത്തിൽ വീണ്ടും താരമിപ്പോൾ വേഷമിട്ടിരിക്കുകയാണ്. ഇത്തരം പരസ്യങ്ങളിൽ അഭിനയിച്ചത് വിവാദമായപ്പോൾ താരം തന്റെ ആരാധകരോട് മാപ്പ് പറഞ്ഞിരുന്നു.

Also Read; ബൈക്ക് മോഷ്ടിക്കും, ഓടിച്ച ശേഷം ഉപേക്ഷിക്കും; മോഷണം പതിവാക്കിയ പതിനെട്ടുകാരൻ പിടിയിൽ

ലോക കപ്പ് മത്സരത്തിനിടെയായിരുന്നു അക്ഷയ്കുമാർ കഥാപാത്രമായ പുതിയ പരസ്യം പുറത്തുവിട്ടത്. ഷാരൂഖ് ഖാനും അജയ് ദേവേഗണും താരത്തിനൊപ്പം വേഷമിട്ടിരുന്നു. ഇതാണ് ഇപ്പോള്‍ ആരാധകര്‍ വിമര്‍ശിച്ചിരിക്കുന്നത്. ഇത്തരം പരസ്യങ്ങളിൽ ഇനി അഭിനയിക്കില്ലെന്നും, ചെയ്തവ കരാർ അവസാനിക്കുമ്പോളേക്കും സംപ്രേക്ഷണം അവസാനിപ്പിക്കുമെന്നും അതിൽ നിന്ന് ലഭിച്ച തുക നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുമെന്നും അക്ഷയ് കുമാർ പറഞ്ഞിരുന്നു. ഈ താരം വാക്ക് പാലിക്കാത്തതാണ് അക്ഷയ് കുമാറിനെതിരെ ആരോപണമുയരാൻ കാരണം.

അക്ഷയ് കുമാര്‍ അന്ന് മാപ്പ് ചോദിച്ച് ഒരു കുറിപ്പ് എഴുതിയിരുന്നു. എല്ലാ പ്രേക്ഷകരും എന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞായിരുന്നു അക്ഷയ് കുമാറിന്റെ കുറിപ്പ്. പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ വല്ലാതെ വേദനിപ്പിച്ചു. പുകയില ഉപയോഗത്തെ ഞാൻ പിന്തുണയക്‍ക്കില്ല. വിമല്‍ എലൈച്ചിയുടെ പരസ്യങ്ങള്‍ കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍ ഞാൻ മനസിലാകുന്നു. പരസ്യത്തില്‍ നിന്ന് ഞാൻ പിൻമാറുന്നു. അതില്‍ നിന്ന് ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കും എന്നും കുറിപ്പില്‍ അക്ഷയ് കുമാര്‍ വ്യക്തമാക്കി.

Also Read; ബാബാ രാംദേവ് 1.30 കോടിയുടെ ലാൻഡ് റോവർ ഡിഫെൻഡറിൽ

ഞാനുമായുള്ള കരാര്‍ അവസാനിക്കുന്ന തിയ്യതി വരെ പരസ്യം സംപ്രേഷണം ചെയ്യും. എന്നാല്‍ ഇനി അത്തരം പരസ്യങ്ങളുടെ ഭാഗമാകില്ല എന്ന് ഉറപ്പാണന്നും അക്ഷയ് കുമാര്‍ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പുകയില പരസ്യങ്ങളില്‍ വേഷമിടില്ലെന്ന് മുമ്പ് പറഞ്ഞ നടനാണ് അക്ഷയ് കുമാര്‍. അക്ഷയ് കുമാര്‍ ഒരു അവസരവാദിയാണെന്നായിരുന്നു താരത്തിനെതിരെ അന്നും വിമര്‍ശനമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News