
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിന്റെ ബലത്തില്‍ സൗദി പ്രോ ലീഗ് എതിരാളികളായ അല്‍-ഹിലാലിനെ 3-1 ന് പരാജയപ്പെടുത്തി അല്‍-നസ്ര്‍. ഇതോടെ സ്റ്റെഫാനോ പിയോളിയുടെ പിള്ളേർ പോയിന്റ് നിലയിൽ നിലവിലെ ചാമ്പ്യന്മാരായ ഹിലാലിന് തൊട്ടരികിലെത്തി. അതേസമയം അല്‍- ഇത്തിഹാദിനെ മറികടന്ന് കിരീടം നേടാനാകില്ലെന്ന് അല്‍-നസ്ര്‍ ഉറപ്പിച്ചിട്ടുണ്ട്.
കിംഗ്ഡം അരീനയില്‍ നടന്ന മത്സരത്തിൽ ആദ്യ പകുതി അവസാനിക്കാനിരിക്കെയാണ് അൽ നസ്ർ സമനില പൊളിച്ച് ഗോൾ നേടിയത്. അലി ഹസനാണ് ഗോൾ നേടിയത്. രണ്ടാം പകുതിയുടെ ആദ്യ മിനുട്ടുകളിൽ സിആർ7ന്റെ ഗോൾ പിറന്നു. സെനഗൽ താരം സാദിയോ മാനെയുടെ തകർപ്പൻ മുന്നേറ്റവും പ്രതിരോധ നിരയെ വെട്ടിച്ചുള്ള കുതിക്കലുമാണ് ഈ ഗോളിന് വഴിയൊരുങ്ങിയത്. മാനെ ക്രിസ്റ്റ്യാനോക്ക് പാസ് നൽകുകയും പന്ത് സ്ലൈഡ് ചെയ്ത് ബോണോയെ മറികടന്ന് ക്രിസ്റ്റ്യാനോ വലയിലാക്കുകയും ചെയ്തു. എന്നാൽ, സെര്‍ജി മിലിങ്കോവിച്ച്-സാവിച്ചിന്റെ ഹെഡ് ചെയ്ത പാസില്‍ അലി അല്‍ബുലൈഹി കണക്ട് ചെയ്തതോടെ അൽ ഹിലാൽ വീണ്ടും കളിയിലേക്ക് തിരിച്ചുവന്നു. സ്കോർ 2-1 ആയി.
Read Also: ഐ പി എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; ചെന്നൈ ഡൽഹിയെയും പഞ്ചാബ് രാജസ്ഥാനെയും നേരിടും
അല്‍-ഹിലാല്‍ ഡിഫന്‍ഡര്‍ മൊതേബ് അല്‍-ഹര്‍ബിയുടെ ഹാന്‍ഡ്‌ബോള്‍ അല്‍-നസ്റിന് ആശ്വാസമാകുകയായിരുന്നു. കിക്കെടുത്ത റൊണാള്‍ഡോ രസകരമായി സ്ലോട്ട് ചെയ്തു. അങ്ങനെ അല്‍-ഹിലാലിനെതിരെ 3-1 എന്ന സുഭദ്രമായ വിജയം നല്‍കി.
ഏപ്രില്‍ 12ന് അല്‍-റിയാദിനെതിരെയാണ് നസ്റിന്റെ അടുത്ത മത്സരം. മത്സരത്തിന്റെ തുടക്കത്തിൽ മൈതാനത്ത് വീണ് റൊണാള്‍ഡോയ്ക്ക് തോളിന് പരുക്കേറ്റിരുന്നു. കുറച്ച് വിശ്രമിച്ച് പിന്നീട് മത്സരത്തിന് ഇറങ്ങുകയും ഇരട്ട ഗോൾ നേടുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here