സൗദിയിലെ അൽ-ഖർജിൽ സൈനിക പ്രൊജക്റ്റൈൽ പതിച്ചു; രണ്ട് മരണം, 12 പേർക്ക് പരിക്ക്

saudi

സൗദി അറേബ്യയിലെ റിയാദിന് സമീപമുള്ള അൽ-ഖർജ് പ്രദേശത്ത് ഒരു സൈനിക പ്രൊജക്റ്റൈൽ (military projectile) പതിച്ച് രണ്ട് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു മെയിന്റനൻസ്-ക്ലീനിംഗ് കമ്പനിക്ക് അടുത്തുള്ള താമസസ്ഥലത്താണ് ഈ പ്രൊജക്റ്റൈൽ വന്നു വീണതെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. ഈ പ്രൊജക്റ്റൈൽ താമസ സമുച്ചയത്തിൽ പതിച്ചതിനെ തുടർന്ന് ആ പ്രദേശത്ത് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം മാർച്ച് 9 മുതൽ ദോഹയിൽ നിന്ന് ഡൽഹിയിലേക്ക് ഖത്തർ എയർവേസ് സർവീസ് നടത്തും. കൊച്ചി, മുംബൈ സർവീസുകൾ മാർച്ച് 10 മുതൽ ആരംഭിക്കും. ദോഹയിലേക്ക് തിരിച്ചുള്ള സർവീസുകളും മാർച്ച് 10, 11 തിയതികളിലായി പുനരാരംഭിക്കും. ഷെഡ്യൂൾ പ്രകാരമുള്ള സാധാരണ സർവീസുകൾ പുനരാരംഭിച്ചിട്ടില്ല.

കുവൈറ്റിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു

കുവൈറ്റിൽ ദേശീയ സുരക്ഷാ ചുമതലകൾ നിർവഹിക്കുന്നതിനിടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.

ലാൻഡ് ബോർഡർ സുരക്ഷയുടെ ജനറൽ ഡയറക്ടറേറ്റിലെ അംഗങ്ങളായ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ഇമാദ് അൽ-ഷറാഹും മേജർ ഫഹദ് അബ്ദുലഅസീസ് അൽ-മജ്മൈദും മന്ത്രാലയം ഏൽപ്പിച്ച സുരക്ഷാ ചുമതലകൾ നിർവഹിക്കുന്നതിനിടെ ഇന്ന് പുലർച്ചെയാണ് മരണമടഞ്ഞതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News