
എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ യുഎഇയുടെ അല്‍ വസ്ലിനെ തകര്‍ത്ത് സൗദി ക്ലബ് അല്‍ നസ്ര്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിലാണ് നസ്‌റിന്റെ ഗംഭീര ജയം. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് അല്‍ നസ്‌റിന്റെ ജയം. ബുധനാഴ്ച 40 തികയുന്ന വേളയില്‍ ഇരട്ടിമധുരമായിരിക്കുകയാണ് സിആര്‍ 7ന്റെ ഗോളുകളും ക്ലബിന്റെ വിജയവും.
സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍ നേട്ടം ആഘോഷിക്കുന്നതിനിടെ പുതിയ വിജയമുദ്രയും അദ്ദേഹം കാണിച്ചു. കൈകൊണ്ട് വിമാനം പൊങ്ങി മുകളില്‍ നിന്ന് പെട്ടെന്ന് താഴേക്ക് പതിക്കുന്ന മുദ്രയാണ് അദ്ദേഹം കാണിച്ചത്. തനിക്ക് വിമാനം പോലെ പറന്നുപൊങ്ങി ഗോൾ നേടാനാകുമെന്നതാണ് ഇതിന് അർഥം. സൂപ്പർ ഹെഡറിലൂടെ ഗോൾ നേടിയ ശേഷമായിരുന്നു ഈ വിജയമുദ്ര. സാധാരണ ‘സിയു’ ആഘോഷ മുദ്രയാണ് അദ്ദേഹം കാണിക്കാറുള്ളത്.
Read Also: ദേശീയ ഗെയിംസ് ബാസ്‌ക്കറ്റ്ബോളില്‍ കേരളത്തിന് ഇരട്ടഫൈനല്‍
എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലെ ഉയര്‍ന്ന ഗോള്‍വേട്ടക്കാരനായും ഇതോടെ റൊണാള്‍ഡോ മാറി. ആസ്റ്റണ്‍ വില്ലയില്‍ നിന്ന് കഴിഞ്ഞയാഴ്ച കൊളംബിയന്‍ ഫോര്‍വേര്‍ഡ് ജോണ്‍ ദുരാന്‍ അല്‍ നസ്‌റിനായി അരങ്ങേറി. റൊണോള്‍ഡോക്കൊപ്പം അറ്റാക്കിങ് നിരയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. ആറ് ഗോളുകളാണ് അദ്ദേഹത്തിനുള്ളത്. സൗദി പ്രോ ലീഗില്‍ വെള്ളിയാഴ്ച അല്‍ ഫീഹയുമായാണ് അല്‍ നസ്‌റിന്റെ അടുത്ത കളി.
He can fly by his own 🚀🐐 pic.twitter.com/pLrctjLAse
— AlNassr FC (@AlNassrFC_EN) February 3, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

