മാതാപിതാക്കൾ ഉപേക്ഷിച്ചു, കുഞ്ഞിനെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതി

Alappuzha abandoned baby

ആലപ്പുഴയിൽ രക്ഷിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ വളർത്താൻ ആവില്ലെന്ന് മാതാപിതാക്കൾ അറിയിച്ചതിനെ തുടർന്നാണ് നടപടി. സറണ്ടർ നിയമ പ്രകാരമാണ് ശിശുക്ഷേമ സമിതി കുഞ്ഞിനെ ഏറ്റെടുത്തത്.

ഏ‍ഴ് ദിവസം മുൻപാണ് കുഞ്ഞ് ജനിച്ചത്. പിന്നാലെ രക്ഷിതാക്കള്‍ വളർത്താൻ ആവില്ലെന്ന് അറിയിക്കുകയായിരുന്നു. അതേസമയം ശിശുക്ഷേമ സമിതി ഭാരവാഹികള്‍ കുഞ്ഞിന് മയൂരി എന്ന് പേരിട്ടു.

ALSO READ: ‘എസി ഒഴിവാക്കൂ, പകരം പോക്കറ്റിൽ ഒരു ഉള്ളി വെയ്ക്കൂ’: ചൂടിനെ മറികടക്കാൻ ബിജെപി നേതാവിന്റെ അസാധാരണമായ ഉപദേശം

മാതാപിതാക്കളുടെ തീരുമാനത്തിൽ മാറ്റമുണ്ടോ എന്നറിയാൻ 60 ദിവസം കാത്തിരിക്കും. അതിന് ശേഷം നിയമപ്രകാരം ദത്ത് നൽകാനുള്ള നടപടി സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News