22കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

ആലപ്പുഴയില്‍ 22കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. മരിക്കുന്നതിന് മുന്‍പ് ആസിയ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതില്‍ മരണത്തിന്റെ സൂചനകളുണ്ട്. ഇത് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. പിതാവിന്റെ മരണത്തില്‍ ദുഃഖിതയാണെന്നും പിതാവിന് ഒപ്പം പോകുന്നു എന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സ്റ്റാറ്റസ് ഇട്ടത് പെണ്‍കുട്ടി തന്നെയാണോ എന്നതടക്കമുള്ള കാര്യങ്ങളുെ പൊലീസ് പരിശോധനയിലുണ്ട്.

ALSO READ:‘ഞാൻ തെറ്റുകാരൻ ആണെങ്കിൽ എനിക്കെതിരെയും അന്വേഷണം വരട്ടെ’: മണിയൻപിള്ള രാജു

വിവാഹത്തിന് ഒരു മാസം മുന്‍പായിരുന്നു ആസിയയുടെ പിതാവ് മരിച്ചത്. നാല് മാസം മുന്‍പായിരുന്നു ആസിയയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇത്. നേരത്തെ ഉറപ്പിച്ചിരുന്ന വിവാഹം പിതാവിന്റെ മരണത്തിന് ഒരു മാസത്തിന് ശേഷം മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുകയായിരുന്നു. എന്നാല്‍ പിതാവിന്റെ മരണത്തില്‍ ആസിയ അതീവ ദുഃഖിതയായിരുന്നു.

ALSO READ:സിനിമാ മേഖലയിലെ ചൂഷണം; പ്രത്യേക അന്വേഷണസംഘം നാളെ യോഗം ചേരും

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മൂവാറ്റുപുഴയില്‍ ദന്തല്‍ ടെക്‌നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു ആസിയ. ആഴ്ചയിലൊരിക്കലാണ് ഇവര്‍ ഭര്‍തൃവീട്ടില്‍ എത്താറുള്ളത്. ഇന്നലെ വൈകുന്നേരം ഭര്‍ത്താവും വീട്ടിലുള്ളവരും പുറത്തുപോയി തിരികെയെത്തിയപ്പോഴാണ് ആസിയയെ വീടിനുള്ളില്‍ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആസിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആലപ്പുഴയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് ആസിയയുടെ ഭര്‍ത്താവ്. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News