
തല്ലുമാലക്ക് ശേഷമുള്ള ഖാലിദ് റഹ്മാൻ പടം, പ്രേമലു, അയാം കാതലൻ എന്നിവക്ക് ശേഷമുള്ള നസ്ലൻ ചിത്രം, വിഷു റിലീസ് ഇങ്ങനെ ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു ‘ആലപ്പുഴ ജിംഖാന’. ഈ ആവേശം സിനിമയെ തിയറ്ററിൽ ഹിറ്റാക്കി മാറ്റുകയും ചെയ്തു. നസ്‌ലന് പുറമേ ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ആലപ്പുഴ ജിംഖാനയുടെ ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.
സോണി ലിവിലൂടെ ജൂൺ അഞ്ചിനായിരിക്കും ചിത്രം പ്രേക്ഷകരിലേക്കെത്തുക. സിനിമയിലെ പഞ്ചാര പഞ്ച്, ഹട്ജാ തുടങ്ങിയ ഗാനങ്ങളും സോഷ്യൽ മീഡിയയിലടക്കം വൈറലായിരുന്നു. ബോക്സിങ് പശ്ചാത്തലമാക്കിയുള്ള സിനിമയായതിനാൽ, താരങ്ങളുടെ പരിശീലന സെഷനുകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
ALSO READ; ആ നടന്‍ എന്റെ കൂടെ അല്ലാതെ മറ്റാരുടെ കൂടെ അഭിനയിക്കുന്നതും എന്റെ മക്കള്‍ക്ക് ഇഷ്ടമല്ലായിരുന്നു: മേനക
റിയലിസ്‌റ്റിക് സ്റ്റുഡിയോ, പ്ലാൻ ബി മോഷൻ പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരിക്കൊപ്പം സംവിധായകനായ ഖാലിദ് റഹ്മാൻ എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചത്. ബോക്സോഫീസിൽ 70 കോടിയിലധികം രൂപയാണ് സിനിമ നേടിയത്.
ഛായാഗ്രഹണം നിർവഹിച്ചത് ജിംഷി ഖാലിദ്. സംഗീതം വിഷ്ണു വിജയ്. സന്ദീപ് പ്രദീപ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഫ്രാങ്കോ ഫ്രാൻസിസ്, നന്ദ നിഷാന്ത്, ഷോൺ ജോയ്, കാർത്തിക് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

