
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമ സുൽത്താനയുടെ ഫോണിലെ ചാറ്റ് വിവരങ്ങൾ പുറത്ത്. ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് വേണമോ എന്ന് ചോദിച്ചത് ചാറ്റിലുണ്ട്. “വെയിറ്റ് ” എന്നായിരുന്നു ഈ ചോദ്യത്തോടുള്ള ശ്രീനാഥ് ഭാസിയുടെ മറുപടി.
അറസ്റ്റിൽ ആകുന്നതിന് രണ്ടുദിവസം മുൻപുള്ള തസ്ലീമയുടെ ഫോണിലെ ചാറ്റ് വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എന്നാൽ ഷൈൻ ടോം ചാക്കോയുമായുള്ള ചാറ്റ് നീക്കിയ നിലയിലാണ്.
അതേസമയം ഹൈബ്രിഡ് കഞ്ചാവ് കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. സ്വർണ കടത്ത് കേസിൽ ഇതിന് മുൻപ് അറസ്റ്റിലായ വിശദാംശങ്ങൾ തസ്ലിമ പങ്കുവെച്ചിട്ടുണ്ട്.
2017ൽ ദില്ലിയിൽ നിന്ന് സ്വർണം കടത്തുന്നതിനിടയിലാണ് തസ്ലിമ പിടിയിലാകുന്നത്. ഈ കേസിൽ ഇവർ 5 ദിവസത്തോളം തിഹാർ ജയിലിൽ കിടന്നിരുന്നു. നടന്മാരെ സംബന്ധിച്ച വിശദാംശങ്ങളും തസ്ലിമ പങ്കുവെച്ചിട്ടുണ്ട്. ശ്രീനാഥ് ഭാസി ഷൈൻ ടോം ചാക്കോ എന്നിവരുമായി ലഹരി വില്പനയ്ക്ക് അപ്പുറമുള്ള അടുത്ത ബന്ധമുണ്ടെന്നാണ് മൊഴി. കേസിൽ താരങ്ങൾക്ക് ഈ ആഴ്ച്ച തന്നെ എക്സൈസ് നോട്ടീസ് നൽകും.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here