ഹൈബ്രിഡ് കഞ്ചാവ് കേസ്: മുഖ്യപ്രതി സുൽത്താൻ അക്ബർ അലിയെ റിമാൻഡ് ചെയ്തു

HYBRID GANJA CASE

ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിൽ പ്രധാന പ്രതിയെ ആലപ്പുഴയിൽ എത്തിച്ചു. സുൽത്താൻ അക്ബർ അലി എന്ന പ്രധാന പ്രതിയാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന വ്യക്തിയാണ് ഇപ്പോൾ അറസ്റ്റിലായ സുൽത്താൻ എന്ന എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മയക്കുമരുന്നും സ്വർണ്ണക്കടത്തും ഇയാൾ ചെയ്യുന്നതായും എക്സൈസ് പറഞ്ഞു.

ALSO READ: ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

രാജ്യാന്തര ബന്ധമുള്ള ഒരു കുറ്റവാളിയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. വരും ദിവസങ്ങളിൽ നേരത്തെ അറസ്റ്റിലായ മറ്റ് മൂന്നു പേരെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. സിനിമ മേഖലയിലുള്ള ആരോപണ വിധേയരെ കൂടി വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഇതിന് പിന്നിൽ മറ്റ് ബ്രാക്കറ്റുകൾ ഉണ്ടോ എന്നും അന്വേഷിച്ചുവരുന്നു.

നിലവിൽ എക്സൈസിന്റെ പിടിയിലായവരിൽ നിന്നും ലഭിച്ച ഫോണുകളും മറ്റും ഫോറൻസിക്ക് കൈമാറും ഇതിൽനിന്നും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ എക്സൈസ് കൂടുതൽ അറസ്റ്റിലേക്ക് പോകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News