
ആലപ്പുഴ: പൂച്ചാക്കലിൽ അരൂക്കുറ്റി വെളിയിൽ വീട്ടിൽ കാളാഴത്ത് ഭാസ്ക്കര മേനോൻ്റേയും അംബുജാക്ഷിയമ്മയുടേയും മകൾ എ ശോഭനകുമാരി ( 70 ) അന്തരിച്ചു. റിട്ടയേർഡ് ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളർ ആയിരുന്നു. ഭർത്താവ് പരേതനായ തൃപ്പൂണിത്തുറ ചാക്യാട്ട് സി എസ് മുരളീധരൻ (എസ് ബി ഐ ഉദ്യോഗസ്ഥൻ). സി പി ഐ എം ചേർത്തല ഏരിയ സെക്രട്ടറി ബി വിനോദിൻ്റെ സഹോദരിയാണ്. മക്കൾ: ഗോപികൃഷ്ണൻ. എം (ബിസിനസ്സ് ), ഗോപിക (സീനിയർ മാനേജർ , ബാങ്ക് ഓഫ് ബറോഡ, ബെംഗളൂരു) മറ്റ് സഹോദരങ്ങൾ : എ ഗീതാദേവി (റിട്ട:ട്രഷറി ഓഫീസർ), എ പ്രസന്നകുമാരി (ഭോപ്പാൽ), മനോജ് മേനോൻ (ബ്യൂറോ ചീഫ്, മാതൃഭൂമി, ഡൽഹി). സംസ്കാരം ചൊച്ചാഴ്ച ഉച്ചകഴിഞ്ഞ് അരൂക്കുറ്റിയിലെ
വീട്ടുവളപ്പിൽ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

