
ഓമനപ്പുഴ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജോസ് മോൻ മകളുടെ കഴുത്ത് ഞെരിച്ചത് വീട്ടുകാർക്ക് മുൻപിൽ വെച്ചെന്ന് വിവരം. ജാസ്മിൻ അബോധാവസ്ഥയിൽ ആയ ശേഷം വീട്ടുകാരോട് മാറാൻ ആവശ്യപ്പെട്ടു. തുടർന്ന് കഴുത്തിൽ തോർത്ത് കുരുക്കി മരണം ഉറപ്പാക്കുകയായിരുന്നു. ശേഷം ആത്മഹത്യയെന്ന് വരുത്താൻ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലിൽ കിടത്തി.
ജാസ്മിൻ പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ജോസ് മോൻ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇന്നലെയാണ് ആലപ്പുഴ ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്ത് വന്നത്.
ഏയ്ഞ്ചല്‍ ജാസ്മിന്‍(29) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതിയെയാണ് പിതാവ് കൊലപ്പെടുത്തിയത്. കഴിഞ്ഞ രണ്ടുമാസമായി ജാസ്മിൻ കഴിഞ്ഞിരുന്നത് സ്വന്തം വീട്ടിലാണ്. മരണം ആദ്യം ആത്മഹത്യയാണെന്ന് കരുതിയെങ്കിലും, ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് കൂടുതൽ അന്വേഷണങ്ങളിലേക്ക് കടക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here