ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിത്ത് ഗ്രാമം പദ്ധതി: ‘മനുരത്ന’ വിത്ത് വിതരണത്തിന് തുടക്കം

paddy field seed distribution

ആലപ്പുഴ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ‘വിത്ത് ഗ്രാമം’ പദ്ധതി വഴി സംഭരിച്ച ‘മനുരത്ന’ വിത്തിൻ്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ അഞ്ഞുറ്റംപാടം പാടശേഖരം സെക്രട്ടറി എസ് ഡി രമേശൻ, ഇളയിടം തുരുത്ത് പാടശേഖരം സെക്രട്ടറി അനിയൻ തോമസ് എന്നിവർ വിത്ത് ഏറ്റുവാങ്ങി. രണ്ട് പാടശേഖരങ്ങൾക്കായി 4,500 കിലോ വിത്താണ് വിതരണം ചെയ്യുന്നത്.

ജില്ലയിൽ നെൽകൃഷിക്കാവശ്യമയ നെൽവിത്ത് പ്രാദേശികമായി ലഭിക്കുന്നില്ല എന്ന പ്രശ്നം പരിഹരിക്കുന്നതിനാണ് ജില്ലാ പഞ്ചയത്ത് കേരള സംസ്ഥാന വിത്ത് വികസന അതോറിറ്റി മാതൃകയിൽ രജിസ്റ്റേർഡ് വിത്തുൽപ്പാദക പദ്ധതിക്ക് രൂപം നൽകിയത്. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ‘വിത്ത് ഗ്രാമം’ എന്ന പേരിൽ നെൽവിത്ത് ഉൽപാദിപ്പിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു.

ALSO READ; കണ്ണൂരിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഈ സാമ്പത്തിക വർഷവും പദ്ധതി പ്രവർത്തനം തുടരുകയാണ്. ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം നെൽവിത്ത് ഉല്പാദനം, സംസ്കരണം തുടങ്ങിയ പരിപാടികളിൽ സംസ്ഥാനത്ത് മാതൃകപരമായി ക്രിയാത്മക ഇടപെടൽ നടത്തുന്നത്. ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഗ്രാമപഞ്ചായത്തായ നൂറനാട് പഞ്ചായത്തിലെ കർഷകർ രജിസ്റ്റേർഡ് വിത്തുല്പാദക പദ്ധതിയിൽ ഉല്ലാദിപ്പിച്ച ‘മനുരത്ന’ വിത്തിൻ്റെ വിതരണ ഉദ്ഘാടനമാണ് നടന്നത്. 33,000 കിലോ വിത്താണ് സംഭരിച്ച് സംസ്കരണം പൂർത്തീകരിച്ചത്.

‘ഉമ’ വിത്തിൻ്റെ സംഭരണവും നടന്നു വരുന്നു. കൃഷി വകുപ്പിൻ്റെ നിർദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിത്തിനങ്ങൾ സംഭരിച്ച്, ഗുണമേന്മാ പരിശോധന പൂർത്തിയാക്കി, സംസ്കരിച്ച് പാക്ക് ചെയ്തിട്ടുള്ളത് . അറുന്നൂറ്റി മംഗലം ജില്ലാ ഫാമിൻ്റെ നേതൃത്വത്തിലാണ് എല്ലാ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നത്. ഹരിപ്പാട് കേന്ദ്രമായ വെയർ ഹൗസിങ് കോർപറേഷൻ ഗോഡൗണാണ് സംസ്കരണത്തിനും സംഭരണത്തിനുമായി ക്രമീകരിച്ചിരിക്കുന്നത്.

ALSO READ; തിരുവനന്തപുരം നഗരത്തിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും; ദിവസവും സ്ഥലങ്ങളും അറിയാം

വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ബിനു ഐസക്ക് രാജു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം വി പ്രിയ, അഡ്വ. ടി എസ് താഹ, ജില്ലാ പഞ്ചായത്തംഗങ്ങളായ പി എസ് ഷാജി, വി ഉത്തമൻ, എ ശോഭ, ഹേമലത ടീച്ചർ, കെ ജി സന്തോഷ്, സജിമോൾ ഫ്രാൻസിസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് മുഹമ്മദ് താഹ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി അമ്പിളി, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, കെ എസ് എസ് ഡി എ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ജോർജ്ജ് ടി എബ്രഹാം, അസിസ്റ്റൻ്റ് പ്രിൻസിപ്പൽ കൃഷി ഓഫീസർ ആനി മാത്യു, പുറക്കാട് കൃഷി ഓഫീസർ ആർ രമ്യ,

അറുനൂറ്റിമംഗലം ഫാമിലെ സീനിയർ കൃഷി ഓഫീസർ ടി ടി അരുൺ, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് പി വി വിനോദ്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News