
യു ജി വെറ്റ്: വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ 24 ന് നടക്കും. ആലപ്പുഴ ജില്ലാ വെറ്ററിനറി കേന്ദ്രത്തിനോടനുബന്ധിച്ച് ആരംഭിച്ച മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് യു ജി വെറ്റ് തസ്തികയിലേക്കാണ് കരാര്‍ അടിസ്ഥാനത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ വഴി താല്‍ക്കാലികമായി നിയമനം നടത്തുന്നത്.
മേയ് 24 രാവിലെ 10.30 മുതല്‍ 11 വരെയാണ് സമയം. ജില്ലാ കോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് അഭിമുഖം. വെറ്ററിനറി സയന്‍സിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, മലയാളം കൈകാര്യം ചെയ്യുവാനുള്ള കഴിവ്, ചെറിയ വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് എന്നിവയാണ് യോഗ്യത. ഫോണ്‍: 0477-2252431
ALSO READ; എം ജി സര്‍വകലാശാല യു ജി, പി ജി അഡ്മിഷൻ; സെന്റ് തോമസ് കോളേജില്‍ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു
യു പി സ്‌കൂള്‍ ടീച്ചര്‍
ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ മലയാളം മീഡിയം യു പി സ്‌കൂള്‍ ടീച്ചര്‍ (കാറ്റഗറി നമ്പര്‍ 707/2023) തസ്തികയിലേയ്ക്കാണ് നിയമനം. 2024 നവംബര്‍ 30 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി മേയ് 28 ന് രാവിലെ 9.30 നും ഉച്ചക്ക് 12 നും ഇടയിൽ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആലപ്പുഴ ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള അറിയിപ്പ് പ്രൊഫൈലില്‍ നല്‍കിയിട്ടുണ്ട്.
ഉദ്യോഗാര്‍ഥികള്‍ പൂരിപ്പിച്ച വ്യക്തി വിവരക്കുറിപ്പ്, ഒറ്റിആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ എന്നിവയുമായി ഇന്‍റർവ്യൂ സമയത്ത് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഉദ്യോഗാര്‍ഥികള്‍ പി എസ് സി വെബ്‌സൈറ്റിലെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്‌മെന്റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കേണ്ടതാണ്. പ്രൊഫൈലില്‍ അറിയിപ്പ് ലഭിക്കാത്തവര്‍ പി എസ് സി ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here